image

4 Oct 2023 2:31 PM GMT

News

കേരള ബാങ്ക് ഇതുവരെയും ഷെയർ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ല

C L Jose

kerala bank has not yet issued share certificates
X

Summary

ബാങ്ക് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള ഗുതുരത വീഴ്ച്


ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള ബാങ്ക് അഥവാ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് പുതിയ മാതൃകയില്‍ രൂപീകരിച്ചിട്ട് ഇപ്പോള്‍ നാല് വര്‍ഷത്തോളമായി. പക്ഷേ, ബാങ്കിലെ ഓഹരി പങ്കാളിത്തം തെളിയിക്കുന്ന ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടമകള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല.

ഇത് ബാങ്ക് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള ഗുതുരത വീഴ്ച്ചയായാണ് കണക്കാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷo തുടർച്ചയായി ഇത് ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുകയും അവർ അവരുടെ റിപ്പോർട്ടിൽ ബാങ്കിന്റെ അക്കൗണ്ടുകളിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു .

`` ബേസിസ് ഫോര്‍ ക്വാളിഫൈഡ് ഒപിനിയന്‍ പ്രകാരം'' ഓഡിറ്റര്‍മാർ രേഖപ്പെടുത്തിയതനുസരിച്ചു 2019 നവംബര്‍ 29 ന് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കില്‍ ലയിപ്പിച്ചു. ഇത്തരത്തില്‍ ലയിപ്പിച്ച ജില്ലാ സഹകരണ ബാങ്കുകളുടെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക്, കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പേരില്‍ പുതിയ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ല.

ബാങ്കിന് 2159 കോടി രൂപയുടെ ഓഹരി മൂലധനമാണുള്ളത് (പെയിഡ് അപ് കാപിറ്റല്‍). കേരള ബാങ്കിലെ 47 ശതമാനം ഓഹരികള്‍ വിവിധ രാഷ്ട്രീയ സഖ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രാഥമിക കാര്‍ഷകി സംഘങ്ങളുടേതാണ്. കേരള സര്‍ക്കാരിന് 12 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 12 ശതമാനം ഓഹരികള്‍ മറ്റ് സഹകരണ സംഘങ്ങളുടേയും വ്യക്തികളുടേയുമാണ്.

ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികള്‍ അഥവാ കിട്ടാക്കടത്തിനായി നീക്കിവെച്ചിട്ടുള്ള തുക (പ്രൊവിഷനിംഗ്) യെക്കുറിച്ചും ഓഡിറ്റര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു.

നിഷ്‌ക്രിയ ആസ്തിക്കുള്ള പ്രൊവിഷനിംഗ് കമ്പ്യൂട്ടർ സിസ്റ്റം വഴി അല്ല തയ്യാറാക്കുന്നതു, . പകരം ബാങ്ക് ജീവനക്കാരാർ കണക്കാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഓരോ ബ്രാഞ്ചിലും പ്രൊവിഷനിംഗ് കണക്കാക്കുന്നത് പ്രായോഗികമായി തങ്ങൾക്കു സാധ്യമല്ലന്നും . അതിനാല്‍ നിഷ്‌ക്രിയ ആസ്തിക്കായുള്ള പ്രൊവിഷനിംഗ് ബാങ്കിന്റെ സാമ്പത്തിക പ്രസ്താവനയിൽ എന്ത് ഫലമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു പറയാൻ തങ്ങൾക്കു കഴിയില്ലെന്നും ഓഡിറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, അടുത്തിടെ മൈഫിന്‍ പോയിന്റ്‌ഡോട്ട്‌ കോമിനോട് സംസാരിച്ച ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി. എസ് രാജന്‍ പറഞ്ഞത് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നാണ്.. ഈ പ്രശ്‌നങ്ങളില്‍ അധികവും കാലാകാലങ്ങളായി നിലനിൽക്കുന്നതാണ്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും 14 ജില്ല സഹകരണ ബാങ്കുകളുമായിരുന്ന കാലത്തെ ഭരണത്തില്‍ നിന്നും തുടര്‍ച്ചയായി വന്നതാണ് ഈ പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ 13 ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് 2019 ല്‍ കേരള ബാങ്ക് രൂപീകരിച്ചത്. പിന്നീട് 2023 ജനുവരിയിലാണ് മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കുന്നത്.

മന്ദഗതിയിലുള്ള വായാപാദാതാവ്

കേരള ബാങ്ക് എന്ന ആശയം വളരെ പ്രശംസ നേടിയിരുന്നു. പുതിയ ആശയത്തിലുള്ള ഈ ബാങ്ക് സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നുള്ള വിശ്വാസവും ഈ ആശയത്തിന് വളരെ അഭിനന്ദനം നേടാന്‍ കാരണമായി. എന്നാല്‍, ബാങ്ക് അതിന്റെ ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞയളവിലെ വായ്പ നല്‍കുന്നുള്ളു.

2023 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ നിക്ഷേപം 74,152.32 കോടി രൂപയും കടമെടുപ്പ് 10,690 കോടി രൂപയുമാണ്. വായ്പയായി ബാങ്ക് 47,052.07 കോടി രൂപ മാത്രമാണ് നല്‍കിയിരിക്കുന്നത്.

ബാങ്കിന്റെ നിക്ഷേപത്തിലെ വലിയൊരു ഭാഗം അതായത് 37,109.79 കോടി രൂപ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സെക്യൂരിറ്റികള്‍ വാങ്ങാനാണ് വിനിയോഗിച്ചിരിക്കുന്നത്.