image

1 Oct 2024 11:26 AM GMT

News

ഐപിഒകള്‍ക്കായി നാല് കമ്പനികള്‍കൂടി

MyFin Desk

ഐപിഒകള്‍ക്കായി നാല് കമ്പനികള്‍കൂടി
X

Summary

  • ഓള്‍ ടൈം പ്ലാസ്റ്റിക്ക് ലക്ഷ്യമിടുന്നത് 350 കോടിയാണ്
  • സ്‌കോഡ ട്യൂബ്സിന്റെ 275 കോടിയുടെ ഐപിഒ പൂര്‍ണ്ണമായും പുതിയ ഓഹരി ഇഷ്യൂ ആണ്


ജാരോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച്, ഓള്‍ ടൈം പ്ലാസ്റ്റിക്‌സ് ലിമിറ്റഡ്, സ്‌കോഡ ട്യൂബ്സ്, ദേവ് ആക്സിലറേറ്റര്‍ എന്നിവ ഐപിഒയിലൂടെ ഫണ്ട് സ്വരൂപിക്കും. ഇതിനായി കമ്പനികള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.

ജാരോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 570 കോടി രൂപയുടെ ഐപിഒയില്‍ 170 കോടി രൂപ വരെയുള്ള ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രമോട്ടര്‍ സഞ്ജയ് നാംദിയോ സലുങ്കെയുടെ 400 കോടി രൂപ വിലമതിക്കുന്ന ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.

34 കോടി രൂപ വരെയുള്ള പ്രീ-ഐപിഒ പ്ലേസ്മെന്റ് പരിഗണിക്കാം. അത്തരം പ്ലെയ്സ്മെന്റ് പൂര്‍ത്തിയായാല്‍, പുതിയ ഇഷ്യൂ വലുപ്പം കുറയും.

പുതിയ ഇഷ്യൂവില്‍ നിന്ന് 81 കോടി രൂപ വിപണനം, ബ്രാന്‍ഡ് നിര്‍മ്മാണം, പരസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനും 48 കോടി രൂപ കടബാധ്യതയ്ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനും കമ്പനി നിര്‍ദ്ദേശിക്കുന്നു.

ഡ്രാഫ്റ്റ് പേപ്പറുകള്‍ അനുസരിച്ച്, മുംബൈ ആസ്ഥാനമായുള്ള ഓള്‍ ടൈം പ്ലാസ്റ്റിക്കിന്റെ നിര്‍ദിഷ്ട ഐപിഒ 350 കോടി രൂപയുടെ പുതിയ ഒ എഫ് എസിന്റെയും സംയോജനമാണ്, അതേസമയം സ്‌കോഡ ട്യൂബ്സിന്റെ ഇഷ്യൂ പൂര്‍ണ്ണമായും പുതിയ ഓഹരി ഇഷ്യൂ ആണ്. തുക 275 കോടി രൂപ.

ദേവ് ആക്സിലറേറ്ററിന്റെ പ്രാരംഭ ഓഹരി വില്‍പ്പന 2.47 കോടി ഓഹരികളുടെ പുതിയ ഇഷ്യൂ ആണ്.

ഈ നാല് കമ്പനികളുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.