image

3 Feb 2025 1:18 PM GMT

News

റെയിൽ ബജറ്റിൽ കേരളത്തിന് 3042 കോടി

MyFin Desk

റെയിൽ ബജറ്റിൽ കേരളത്തിന് 3042 കോടി
X

കേരളത്തിനുള്ള റെയിൽവേ ബജറ്റ് വിഹിതം 3,042 കോടി രൂപയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ ഭരണകാലത്ത് കേരളത്തിനുള്ള ബജറ്റ് വിഹിതം പ്രതിവർഷം 372 കോടി രൂപയായിരുന്നു. അതിനേക്കാൾ എട്ടിരട്ടി അധികമാണിതെന്നും മന്ത്രി അറിയിച്ചു.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ 35 സ്റ്റേഷനുകളുടെ നവീകരണം നടക്കുകയാണ്. ഇതിനായി ഏകദേശം 2560 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളോടും യാത്രക്കാർക്ക് മികച്ച പ്രതികരണമാണ് ഉള്ളതെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.

രാജ്യത്ത് 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളും 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.