15 Sep 2023 9:24 AM GMT
Summary
- ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലായി സേവനം നല്‍കുന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ യുഎഇയിലെ 96ാമത്തെ ശാഖയാണിത്.
കൊച്ചി:യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്്‌സിന്റെ 300ാമത്തെ ശാഖ ദുബായിലെ അല്‍ റിഗായില്‍ തുറന്നു. യുഎഇയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ സാദ് കച്ചാലിയയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലായി സേവനം നല്‍കുന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ യുഎഇയിലെ 96ാമത്തെ ശാഖയാണിത്. 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വിധത്തില്‍ വിവിധ നിക്ഷേപങ്ങള്‍, അതിര്‍ത്തി കടന്നുള്ള പേയ്മെന്റുകള്‍, ഫോറിന്‍ മണി എക്സ്ചേഞ്ച്, മൈക്രോഫിനാന്‍സ് തുടങ്ങിയ മേഖലകളിലാണ് സേവനം നല്‍കുന്നത്.
കുറഞ്ഞ സമയം കൊണ്ട് തന്നെ രാജ്യാതിര്‍ത്തി കടന്നുള്ള പണമിടപാട് രംഗത്തിന് മികച്ച പ്രവര്‍ത്തനം നടത്താന്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കഴിഞ്ഞിട്ടുണ്ടെന്നും വികസ്വര രാജ്യങ്ങള്‍ക്ക് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് പോലെയുളളവയുടെ പ്രവര്‍ത്തനം ആശ്വാസകരമാണെന്നും സത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ സാദ് കച്ചാലിയ പറഞ്ഞു.യു എ ഇ യിലെ ഫിലിപ്പീന്‍സ് കൗണ്‍സില്‍ ജനറല്‍ റെനാറ്റോ എന്‍ ഡ്യുനാസ് ജൂനിയര്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.