17 Nov 2023 3:58 PM IST
Summary
യാത്രക്കാരുടെ എണ്ണം 800 കോടിയില്‍ നിന്നും 1,000 കോടിയായി ഉയര്‍ത്തു൦
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000 പുതിയ ട്രെയിനുകള്‍ സർവീസിന് എത്തിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 800 കോടിയില്‍ നിന്നും 1,000 കോടിയായി ഉയര്‍ത്തുക, യാത്ര സമയം കുറയ്ക്കുക എന്നിവയും മന്ത്രാലയത്തിന്റെ അടുത്ത ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
69,000 പുതിയ കോച്ചുകള്‍ ലഭ്യമാണെന്നും ഓരോ വര്‍ഷവും 5,000 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈ ശ്രമങ്ങളിലൂടെ റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 200 മുതല്‍ 250 വരെ പുതിയ ട്രെയിനുകള്‍ സർവീസിന് എത്തിക്കാൻ കഴിയുമെന്നും ഇവ 400 മുതല്‍ 450 വരെ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പുറമെയാണ്. യാത്രാ സമയം കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ട്രെയിനുകളുടെ വേഗത മെച്ചപ്പെടുത്തുന്നതിനും റെയില്‍ ശൃംഖല വിപുലീകരിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ നടത്തുന്നുണ്ട്.
' ദീര്‍ഘദൂര ട്രെയിനുകൾ യാത്ര വേഗത്തിലാക്കി, സമയം കുറയ്ക്കാനും ശ്രമിക്കേണ്ടത് പ്രധാനമാണ്, കാരണം ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പുകള്‍ക്ക് പുറമേ പാതയിലുടനീളം നിരവധി വളവുകളും ജാഗ്രതയോടെ വേഗത കുറയ്‌ക്കേണ്ട് സാഹചര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് രാജധാനി എക്‌സ്പ്രസില്‍ ഡല്‍ഹി-കൊല്‍ക്കത്ത റൂട്ട് തിരഞ്ഞെടുക്കുകയാണെങ്കില്‍, വളവുകള്‍, സ്റ്റേഷനുകള്‍, മുന്നറിയിപ്പുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ നിലവിലെ മൊത്തം യാത്രാ സമയത്തില്‍ നിന്ന് രണ്ട് മണിക്കൂറും 20 മിനിറ്റും ലാഭിക്കാമെന്നും വൈഷ്ണവ് പറഞ്ഞു.
വന്ദേ ഭരത് ട്രെയിനുകള്‍ മറ്റ് മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് നാലിരട്ടി വേഗതയിലാണ് പോകുന്നത്.
എല്ലാ റൂട്ടുകളിലും വന്ദേഭാരത് ട്രെയിന്‍ യാഥാര്‍ഥ്യമാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ അതിനു പരിഹാരമായി ഒരു ഇടക്കാല പരിഹാരം വരുത്താന്‍ ഉദ്ദേശിക്കുന്നു. അതിനായി പുഷ്പുള്‍ സാങ്കേതിക വിദ്യ ഇപ്പോള്‍ നിര്‍മ്മിക്കുന്ന കോച്ചുകളില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ വര്‍ഷവും 5,000 കിലോമീറ്റര്‍ ട്രാക്കുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് വൈഷ്ണവ് പറഞ്ഞു.
1,000 ഫ്‌ളൈഓവറുകളും അണ്ടര്‍പാസുകളും അനുവദിക്കുകയും പലയിടത്തും പണി ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 1,002 ഫ്‌ളൈഓവറുകളുംവറുകള്‍ നിര്‍മ്മിച്ചു.ഈ വര്‍ഷം 1,200 എണ്ണമാണ് ലക്ഷ്യമിടുന്നതെന്നും വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.