image

1 Feb 2025 8:43 AM GMT

News

സമ്പത്ത് കൊയ്യുന്ന വിഴിഞ്ഞം..! ആറ് മാസത്തിനുള്ളിൽ കൈകാര്യം ചെയ്തത് 3 ലക്ഷം ടിഇയു ചരക്ക്

MyFin Desk

vizhinjam international port
X

വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ നേട്ടത്തിലേക്ക് കുതിക്കുന്നു. ട്രയൽ റൺ തുടങ്ങി ആറ് മാസത്തിനുള്ളിൽ 3 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.

150 കപ്പലുകളാണ് ഇതുവരെ ഇന്ത്യയുടെ പുതിയ സമുദ്ര വാണിജ്യ കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖത്ത് ബെർത്ത് ചെയ്തത്. ഇതിൽ ലോകത്തിലെ ഏറ്റവും വലതെന്നു വിശേഷിപ്പിക്കാവുന്ന 5 ചരക്കു കപ്പലുകളും ഉൾപ്പെടും.

ജനുവരിയിൽ മാത്രം 45 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 85000 ടിഇയു കണ്ടെയ്നർ നീക്കമാണ് കഴിഞ്ഞ മാസം മാത്രം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണ്. കൂടുതൽ നേട്ടങ്ങളുമായി വിഴിഞ്ഞം ഇന്ത്യയുടെ അഭിമാനമായി മാറുമെന്നും മന്ത്രി അറിയിച്ചു.