image

10 Nov 2022 12:14 AM GMT

Banking

2027 ഓടെ പലിശ രഹിത ബാങ്കിംഗ് നടപ്പാക്കുമെന്ന് പാക് സര്‍ക്കാര്‍

MyFin Desk

2027 ഓടെ പലിശ രഹിത ബാങ്കിംഗ് നടപ്പാക്കുമെന്ന് പാക് സര്‍ക്കാര്‍
X

Summary

ഇസ്ലാമാബാദ്: 2027-ഓടെ ഇസ്ലാമിക നിയമത്തിന് കീഴില്‍ രാജ്യം 'പലിശ രഹിത' ബാങ്കിംഗ് സംവിധാനത്തിലേക്ക് നീങ്ങുമെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ധര്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് പലിശ ഒഴിവാക്കാനുള്ള ഫെഡറല്‍ ശരിയത്ത് കോടതിയുടെ ഏപ്രില്‍ തീരുമാനത്തിനെതിരെയുള്ള അപ്പീലുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഫെഡറല്‍ ശരിയത്ത് കോടതി പ്രകാരം, ഇസ്ലാമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പണമിടപടുകള്‍ക്ക് പലിശ പാടില്ല. അതുകൊണ്ടു തന്നെ പാക്കിസ്ഥാനില്‍ നിലവിലുള്ള പലിശാധിഷ്ഠിത ബാങ്കിംഗ് സംവിധാനം ശരിയത്ത് നിയമത്തിന് വിരുദ്ധമാണ്. ഫെഡറല്‍ ശരിയത്ത് കോടതിയുടെ […]


ഇസ്ലാമാബാദ്: 2027-ഓടെ ഇസ്ലാമിക നിയമത്തിന് കീഴില്‍ രാജ്യം 'പലിശ രഹിത' ബാങ്കിംഗ് സംവിധാനത്തിലേക്ക് നീങ്ങുമെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ധര്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് പലിശ ഒഴിവാക്കാനുള്ള ഫെഡറല്‍ ശരിയത്ത് കോടതിയുടെ ഏപ്രില്‍ തീരുമാനത്തിനെതിരെയുള്ള അപ്പീലുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫെഡറല്‍ ശരിയത്ത് കോടതി പ്രകാരം, ഇസ്ലാമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പണമിടപടുകള്‍ക്ക് പലിശ പാടില്ല. അതുകൊണ്ടു തന്നെ പാക്കിസ്ഥാനില്‍ നിലവിലുള്ള പലിശാധിഷ്ഠിത ബാങ്കിംഗ് സംവിധാനം ശരിയത്ത് നിയമത്തിന് വിരുദ്ധമാണ്. ഫെഡറല്‍ ശരിയത്ത് കോടതിയുടെ വിധി നടപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടാകുമെന്നും, മുഴുവന്‍ ബാങ്കിംഗ് സംവിധാനവും അതിന്റെ രീതികളും ഉടനടി ഒരു പുതിയ സംവിധാനത്തിലേക്ക് മാറ്റാന്‍ എളുപ്പത്തില്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും 2027 ഡിസംബര്‍ 31-ാം തീയതിയോടെ ഇത് നടപ്പാലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പരമോന്നത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ ജൂണില്‍ ഫെഡറല്‍ ശരിയത്ത് കോടതിയുടെ തീരുമാനത്തിനെതിരെ ധനമന്ത്രാലയം, നിയമ മന്ത്രാലയം, ബാങ്കിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് ഹര്‍ജി നല്‍കിയിരുന്നു.

രാജ്യത്തെ പലിശാധിഷ്ഠിത ബാങ്കിംഗ് സംവിധാനം നിര്‍ത്തലാക്കുന്നതിനുള്ള ആദ്യ ഹര്‍ജി ഫെഡറല്‍ ശരിയത്ത് കോടതിയില്‍ 1990 ജൂണ്‍ 30-നാണ് ആദ്യം ഫയല്‍ ചെയ്ത്. പിന്നീട് പല ഹര്‍ജികളും കോടതിയില്‍ എത്തിയിരുന്നു. ഇത്തരത്തില്‍ 20 വര്‍ഷമായി തീര്‍പ്പാക്കാതെയിരുന്ന കേസാണ് ഈ വിധിയോടെ തീര്‍പ്പായത്.