4 Nov 2022 7:00 AM
Summary
പ്രമുഖ ഫാര്‍മ കമ്പനിയായ സിപ്ലയുടെ സെപ്റ്റംബര്‍ പാദ അറ്റാദായം 10.9 ശതമാനം വര്‍ധിച്ച് 788.9 കോടി രൂപ രേഖപ്പെടുത്തി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 5.57 ശതമാനം വര്‍ധിച്ച് 5,828.54 കോടി രൂപയായി. കമ്പനിയുടെ എബിറ്റ്ഡ മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 1,288 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ ഉയര്‍ന്ന് 1,303 കോടി രൂപയായതായി കമ്പനി വ്യക്തമാക്കുന്നു. വര്‍ഷാടിസ്ഥാനത്തില്‍ കണ്‍സോളിഡേറ്റഡ് മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 22.2 ശതമാനത്തില്‍ നിന്ന് 10 ബേസിസ് […]
പ്രമുഖ ഫാര്‍മ കമ്പനിയായ സിപ്ലയുടെ സെപ്റ്റംബര്‍ പാദ അറ്റാദായം 10.9 ശതമാനം വര്‍ധിച്ച് 788.9 കോടി രൂപ രേഖപ്പെടുത്തി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 5.57 ശതമാനം വര്‍ധിച്ച് 5,828.54 കോടി രൂപയായി. കമ്പനിയുടെ എബിറ്റ്ഡ മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 1,288 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ ഉയര്‍ന്ന് 1,303 കോടി രൂപയായതായി കമ്പനി വ്യക്തമാക്കുന്നു.
വര്‍ഷാടിസ്ഥാനത്തില്‍ കണ്‍സോളിഡേറ്റഡ് മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 22.2 ശതമാനത്തില്‍ നിന്ന് 10 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 22.3 ശതമാനമായി. ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 5,413.82 കോടി രൂപയില്‍ നിന്ന് 5,690.68 കോടി രൂപയായി ഉയര്‍ന്നു.
പുതിയ സംരംഭങ്ങളില്‍ നിന്നുള്ള വില്‍പ്പന 139.13 കോടിയില്‍ നിന്ന് 278.14 കോടി രൂപയായി. പുതിയ സംരംഭങ്ങളുടെ വിഭാഗം 23.59 കോടി രൂപ ലാഭം നേടി. ഈ വിഭാഗത്തില്‍ നിന്നും മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 30.74 കോടി രൂപ നഷ്ടമായിരുന്നു.