4 Nov 2022 8:41 AM IST
Summary
ഡെല്‍ഹി: അദാനി എന്റര്‍പ്രൈസസിന്റെ (എഇഎല്‍) സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന. സംയോജിത റിസോഴ്‌സ് മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് ഡിവിഷനുകളിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നേട്ടം. കമ്പനി സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 460.94 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭം 212.41 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ 13,218 കോടി രൂപയില്‍ നിന്ന് ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ച് അവലോകന പാദത്തില്‍ 38,175.23 കോടി […]
ഡെല്‍ഹി: അദാനി എന്റര്‍പ്രൈസസിന്റെ (എഇഎല്‍) സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന. സംയോജിത റിസോഴ്‌സ് മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് ഡിവിഷനുകളിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നേട്ടം. കമ്പനി സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 460.94 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭം 212.41 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ 13,218 കോടി രൂപയില്‍ നിന്ന് ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ച് അവലോകന പാദത്തില്‍ 38,175.23 കോടി രൂപയായി. കമ്പനിയുടെ പ്രധാന ബിസിനസ് വിഭാഗമായ ഇന്റഗ്രേറ്റഡ് റിസോഴ്‌സ് മാനേജ്‌മെന്റ് (ഐആര്‍എം) ഡിവിഷന്റെ വരുമാനം മൂന്നിരട്ടിയായി വര്‍ധിച്ച് 30,435.19 കോടി രൂപയിലേക്കും, ലാഭം ഇരട്ടിയിലധികമായി 1,069.38 കോടി രൂപയിലേക്കും ഉയര്‍ന്നു.
എയര്‍പോര്‍ട്ട് ബിസിനസ് കഴിഞ്ഞ വര്‍ഷത്തെ 101 കോടി രൂപ നഷ്ടത്തില്‍ നിന്ന് 200.83 കോടി രൂപ നികുതിക്ക് മുമ്പുള്ള ലാഭം നേടി. അദാനി ഗ്രൂപ്പിന്റെ പുതിയ ബിസിനസ് ഇന്‍കുബേറ്ററായ എഇഎല്‍, ന്യൂ എനര്‍ജി ബിസിനസ് മുതല്‍ ഡാറ്റാ സെന്റര്‍, റോഡുകള്‍ വരെയുള്ള വിഭാഗങ്ങളില്‍ പുരോഗതി കൈവരിച്ചതായും, കമ്പനിയുടെ എബിറ്റ്ഡ 86 ശതമാനം ഉയര്‍ന്ന് 4,100 കോടി രൂപയിലേക്ക് എത്തിയതായും കമ്പനി വ്യക്തമാക്കുന്നു.