4 Nov 2022 12:56 AM GMT
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് യൂറോപ്യന്‍ കമ്പനിയില്‍ നിന്നും 1000 കോടിയുടെ കരാര്‍
MyFin Desk
Summary
ഡെല്‍ഹി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് യൂറോപ്യന്‍ കമ്പനിയില്‍ നിന്നും യാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 1,000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി. പദ്ധതിയുടെ പൂര്‍ത്തീകരണ സമയം 35 മാസമാണ്. ഈ ഇടപാടുകാരില്‍ നിന്നും കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സലുകള്‍ (സിഎസ്ഒവി) രണ്ടെണ്ണം നിര്‍മ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര ഓര്‍ഡറാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ഒരു വര്‍ഷത്തിനുള്ളില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ഇത്തരം നാല് അധിക കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള അവസരമുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഓഫ്‌ഷോര്‍ വിന്‍ഡ് ഫാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, അവയുടെ അറ്റകുറ്റ […]
ഡെല്‍ഹി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് യൂറോപ്യന്‍ കമ്പനിയില്‍ നിന്നും യാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 1,000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി. പദ്ധതിയുടെ പൂര്‍ത്തീകരണ സമയം 35 മാസമാണ്.
ഈ ഇടപാടുകാരില്‍ നിന്നും കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സലുകള്‍ (സിഎസ്ഒവി) രണ്ടെണ്ണം നിര്‍മ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര ഓര്‍ഡറാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ഒരു വര്‍ഷത്തിനുള്ളില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ഇത്തരം നാല് അധിക കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള അവസരമുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
ഓഫ്‌ഷോര്‍ വിന്‍ഡ് ഫാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, അവയുടെ അറ്റകുറ്റ പണികളുള്‍പ്പെടയുള്ള സേവനങ്ങള്‍ക്കുമായാണ് ഈ യാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തരം പ്രത്യേക യാനങ്ങളുടെ നിര്‍മാണത്തിനുള്ള കരാര്‍ രാജ്യത്തിന് ആദ്യമായാണ് ലഭിക്കുന്നത്.