2 Nov 2022 4:46 AM GMT
Summary
രാജ്യത്ത് ലഭ്യമാക്കിയിരിക്കുന്ന 5ജി സൗകര്യമുള്ള ഫോണുകള്‍, ഈ മാസം പകുതിയോടെ 5ജി സേവനം നല്‍കിത്തുടങ്ങുമെന്ന് സര്‍ക്കാരിനോട് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍. ആപ്പിള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 5ജിയിലേക്ക് മാറാനായി ബീറ്റ സോഫ്റ്റ്വെയര്‍ ഈ മാസം ആദ്യ ആഴ്ച്ചയില്‍ തന്നെ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ നിര്‍മ്മാതാക്കളും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷനുമായി നടത്തിയ യോഗത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 5ജി നെറ്റ് വര്‍ക്കിന്റെ വേഗത സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ച മൊബൈല്‍ നിര്‍മാതാക്കള്‍, വേഗത കുറവാണെങ്കില്‍ അത് ഉപഭോക്താക്കള്‍ക്കിടയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും […]
രാജ്യത്ത് ലഭ്യമാക്കിയിരിക്കുന്ന 5ജി സൗകര്യമുള്ള ഫോണുകള്‍, ഈ മാസം പകുതിയോടെ 5ജി സേവനം നല്‍കിത്തുടങ്ങുമെന്ന് സര്‍ക്കാരിനോട് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍. ആപ്പിള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 5ജിയിലേക്ക് മാറാനായി ബീറ്റ സോഫ്റ്റ്വെയര്‍ ഈ മാസം ആദ്യ ആഴ്ച്ചയില്‍ തന്നെ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈല്‍ നിര്‍മ്മാതാക്കളും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷനുമായി നടത്തിയ യോഗത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 5ജി നെറ്റ് വര്‍ക്കിന്റെ വേഗത സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ച മൊബൈല്‍ നിര്‍മാതാക്കള്‍, വേഗത കുറവാണെങ്കില്‍ അത് ഉപഭോക്താക്കള്‍ക്കിടയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും പറഞ്ഞു.
ഐഫോണ്‍ ഒഴികെയുള്ള സ്മാര്‍ട് ഫോണുകളില്‍ നവംബര്‍ പകുതിയോടെ 5ജി സേവനം ലഭ്യമാക്കുമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ ഗോപാല്‍ വിത്തല്‍ വ്യക്തമാക്കി.
ഒക്ടോബറില്‍ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് ടെലികോം കമ്പനികളോട് 5ജി വിന്യാസം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ആഴ്ച്ചയില്‍ 2,500 5ജി ടവറുകള്‍ സ്ഥാപിക്കുന്നതില്‍ നിന്നും 10,000ലേക്കു ഉയര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.