image

2 Nov 2022 12:34 AM GMT

Gold

സ്വര്‍ണവിലയില്‍ വര്‍ധന: പവന് 240 രൂപ കൂടി

MyFin Desk

Gold bangles
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ വര്‍ധിച്ച് 37,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 40,888 രൂപയായി. ഗ്രാമിന് 33 രൂപ വര്‍ധിച്ച് 5,111 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 64.50 രൂപയും എട്ട് ഗ്രാമിന് 516 രൂപയാണ് വിപണി വില. നാലു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ വര്‍ധിച്ച് 37,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 40,888 രൂപയായി. ഗ്രാമിന് 33 രൂപ വര്‍ധിച്ച് 5,111 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 64.50 രൂപയും എട്ട് ഗ്രാമിന് 516 രൂപയാണ് വിപണി വില.

നാലു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം വിപണിക്ക് ഇന്ന് നഷ്ടത്തില്‍ തുടക്കം. ആഗോള വിപണികളിലും സമ്മിശ്ര പ്രവണതയാണ്. സെന്‍സെക്സ് 140.5 പോയിന്റ് താഴ്ന്ന് 60,980.85 ലും, നിഫ്റ്റി 36 പോയിന്റ് ഇടിഞ്ഞ് 18,109.40 ലും എത്തി.

ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, മാരുതി, ഇന്‍ഫോസിസ്, നെസ്ലേ, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍ വ്യാപാരം നടത്തുന്നത്. സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.