1 Nov 2022 5:07 AM GMT
Summary
ഡെല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലെ അംഗം മരിച്ചതിനു ശേഷം നോമിനേഷനില്‍ വരുത്തുന്ന മാറ്റത്തിന് സാധുതയുണ്ടായിരിക്കില്ലെന്ന് പിഎഫ്ആര്‍ഡിഎ. എന്‍പിഎസ് നിക്ഷേപകനു മാത്രമേ നോമിനിയെ നിശ്ചയിക്കാന്‍ അവകാശമുള്ളു. നിക്ഷേപകന്റെ മരണശേഷം ആരെങ്കിലും ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ കയറി നോമിനിയെ മാറ്റിയാല്‍ അത് അസാധുവായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ എന്‍പിഎസ് അംഗം മരണത്തിനു മുമ്പ് നോമിനിയായി ആരെയെങ്കിലും നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിനായിരിക്കും സാധുതയുള്ളത്. എന്നിരുന്നാലും, തൊഴില്‍ ദാതാക്കള്‍ മുഖേന എന്‍പിഎസില്‍ പങ്കാളികളായവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി സര്‍വീസ് രേഖകളുള്ളത് പോലെ നോമിനിയെ നിര്‍ദ്ദേശിക്കുന്നതിന് സര്‍വീസ് […]
ഡെല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലെ അംഗം മരിച്ചതിനു ശേഷം നോമിനേഷനില്‍ വരുത്തുന്ന മാറ്റത്തിന് സാധുതയുണ്ടായിരിക്കില്ലെന്ന് പിഎഫ്ആര്‍ഡിഎ. എന്‍പിഎസ് നിക്ഷേപകനു മാത്രമേ നോമിനിയെ നിശ്ചയിക്കാന്‍ അവകാശമുള്ളു. നിക്ഷേപകന്റെ മരണശേഷം ആരെങ്കിലും ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ കയറി നോമിനിയെ മാറ്റിയാല്‍ അത് അസാധുവായിരിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ എന്‍പിഎസ് അംഗം മരണത്തിനു മുമ്പ് നോമിനിയായി ആരെയെങ്കിലും നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിനായിരിക്കും സാധുതയുള്ളത്. എന്നിരുന്നാലും, തൊഴില്‍ ദാതാക്കള്‍ മുഖേന എന്‍പിഎസില്‍ പങ്കാളികളായവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി സര്‍വീസ് രേഖകളുള്ളത് പോലെ നോമിനിയെ നിര്‍ദ്ദേശിക്കുന്നതിന് സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ട്. അത് തൊഴിലുടമ വ്യക്തമാക്കുകയും, സാക്ഷ്യപ്പെടുത്തുകയും വേണം.