image

31 Oct 2022 1:15 AM GMT

Corporates

ബ്ലൂ ടിക്കിനായി ₹.5,000, 280 ക്യാരക്ടറെന്നതും മാറും: രണ്ടും കല്‍പിച്ച് ട്വിറ്റര്‍

MyFin Desk

ബ്ലൂ ടിക്കിനായി ₹.5,000, 280 ക്യാരക്ടറെന്നതും മാറും: രണ്ടും കല്‍പിച്ച് ട്വിറ്റര്‍
X

Summary

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്. സിഇഒ ആയിരുന്ന പരാഗ് അഗര്‍വാള്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കിയതിന് പിന്നാലെ ട്വിറ്ററിന്റെ സാങ്കേതിക വശങ്ങളും 'തിരുത്തിക്കുറിയ്ക്കാന്‍' ഒരുങ്ങുകയാണ് മസ്‌ക്. ആദ്യപടിയായി യൂസര്‍ വേരിഫിക്കേഷന്‍ പ്രക്രിയകളില്‍ മാറ്റം വരുത്തുമെന്നും ബ്ലൂ ടിക്ക് ഉള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പ്രതിമാസ വരിസംഖ്യ ഈടാക്കുമെന്നാണ് സൂചന. പ്രതിമാസം 4.99 യുഎസ് ഡോളറാകും ഇതിനായി ഈടാക്കുക. അതായത് പ്രതിവര്‍ഷം ഏകദേശം 5,000 ഇന്ത്യന്‍ രൂപ. നിലവില്‍ വേരിഫൈഡ് അക്കൗണ്ട് ഉള്ളവര്‍ പണമടയ്ക്കാതിരുന്നാല്‍ അക്കൗണ്ടില്‍ […]


ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്. സിഇഒ ആയിരുന്ന പരാഗ് അഗര്‍വാള്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കിയതിന് പിന്നാലെ ട്വിറ്ററിന്റെ സാങ്കേതിക വശങ്ങളും 'തിരുത്തിക്കുറിയ്ക്കാന്‍' ഒരുങ്ങുകയാണ് മസ്‌ക്. ആദ്യപടിയായി യൂസര്‍ വേരിഫിക്കേഷന്‍ പ്രക്രിയകളില്‍ മാറ്റം വരുത്തുമെന്നും ബ്ലൂ ടിക്ക് ഉള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പ്രതിമാസ വരിസംഖ്യ ഈടാക്കുമെന്നാണ് സൂചന.

പ്രതിമാസം 4.99 യുഎസ് ഡോളറാകും ഇതിനായി ഈടാക്കുക. അതായത് പ്രതിവര്‍ഷം ഏകദേശം 5,000 ഇന്ത്യന്‍ രൂപ. നിലവില്‍ വേരിഫൈഡ് അക്കൗണ്ട് ഉള്ളവര്‍ പണമടയ്ക്കാതിരുന്നാല്‍ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് നീക്കം ചെയ്‌തേക്കും. പ്രീമിയം ഫീച്ചറുകള്‍ ലഭ്യമാകുന്നതിനായി സബ്‌സ്‌ക്രിപ്ഷന്‍ സേവനം കഴിഞ്ഞ വര്‍ഷം ജൂണില്‍ കമ്പനി ആരംഭിച്ചിരുന്നു.

280 അക്ഷരമെന്ന പരിധി മാറിയേക്കും

നിലവില്‍ ഒരു ട്വീറ്റില്‍ 280 കാരക്ടറാണ് ഉള്‍പ്പെടുത്താന്‍ പറ്റുന്നത് (അതായത് 280 അക്ഷരങ്ങള്‍). ഈ പരിധി എടുത്ത് കളയുമെന്നും ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് മസ്‌ക് മറുപടി നല്‍കിയിരുന്നു. മാത്രമല്ല എഡിറ്റ് ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ട്വീറ്റിലെ അക്ഷരങ്ങളുടെ പരിധി 2017ല്‍ 140 ക്യാരക്ടറില്‍ നിന്നും 280 ക്യാരക്ടറായി ട്വിറ്റര്‍ ഉയര്‍ത്തിയിരുന്നു.

44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. നിലവില്‍ ബാങ്കുകള്‍ ഇലോണ്‍ മസ്‌കിന് ഫണ്ട് അനുവദിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. മോര്‍ഗന്‍ സ്റ്റാന്‍ലിയും ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷനും ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ഫിനാന്‍സ് നല്‍കുന്നത്. ഒറാക്കിള്‍ കോര്‍പ്പറേഷന്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍, സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ എന്നിവരുള്‍പ്പെടെയുള്ള ഇക്വിറ്റി നിക്ഷേപകര്‍ 7.1 ബില്യണ്‍ ഡോളര്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2022 ജനുവരിയിലാണ് ഇലോണ്‍ മസ്‌ക്- ട്വിറ്റര്‍ വിവാദം ഉടലെടുക്കുന്നത്. ആദ്യം മസ്‌ക് ട്വിറ്റര്‍ ഓഹരികള്‍ വാങ്ങി. പിന്നീട് മസ്‌ക് ട്വിറ്ററിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. മസ്‌കിന്റെ ട്വിറ്ററിലെ ഓഹരി പങ്കാളിത്തം പരസ്യമായതോടെ ട്വിറ്ററിന്റെ ബോര്‍ഡില്‍ ചേരാന്‍ കമ്പനി അദ്ദേഹത്തെ ക്ഷണിച്ചു.

സീറ്റ് നിരസിച്ച മസ്‌ക് ഏപ്രിലില്‍ മുഴുവന്‍ കമ്പനിയും വാങ്ങാന്‍ പദ്ധതിയിട്ടു. ട്വിറ്റര്‍ ബോര്‍ഡും മസ്‌കും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നു. ഏപ്രില്‍ 25 ന്, ട്വിറ്റര്‍ ഏറ്റെടുക്കാനും അത് സ്വകാര്യമാക്കാനുമുള്ള കരാര്‍ ഏര്‍പ്പെട്ടതായി മസ്‌ക് അറിയിച്ചു. എന്നാല്‍ മേയില്‍ ഈ ഇടപാടില്‍ നിന്നും പിന്‍മാറുന്നതായി മസ്‌ക് അറിയിച്ചു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടപാടുമായി മുന്നോട്ട് പോകുകയായിരുന്നു.