image

31 Oct 2022 11:19 AM IST

Banking

കടപ്പത്ര ഇഷ്യൂവിലൂടെ 275 കോടി രൂപ സമാഹരിച്ച് മഹീന്ദ്ര ഫിനാന്‍സ്‌

MyFin Desk

കടപ്പത്ര ഇഷ്യൂവിലൂടെ 275 കോടി രൂപ സമാഹരിച്ച് മഹീന്ദ്ര ഫിനാന്‍സ്‌
X

Summary

ഡെല്‍ഹി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്ത് 275 കോടി രൂപ സമാഹരിച്ചു. സ്വകാര്യ ഇടപാട് അടിസ്ഥാനത്തില്‍ റിഡീം ചെയ്യാവുന്ന ഓഹരികളാക്കി മാറ്റാനാകാത്ത 2,750 കടപ്പത്രങ്ങള്‍ അനുവദിക്കുന്നതിന് ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു. പത്ത് ലക്ഷം രൂപ വീതം മുഖവിലയുള്ള കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്താണ് 275 കോടി രൂപ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് സമാഹരിച്ചത്. മഹീന്ദ്ര ഫിനാന്‍സിന്റെ ഓഹരികള്‍ ബിഎസ്ഇല്‍ 1.68 ശതമാനം താഴ്ന്ന് 202.25 […]


ഡെല്‍ഹി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്ത് 275 കോടി രൂപ സമാഹരിച്ചു. സ്വകാര്യ ഇടപാട് അടിസ്ഥാനത്തില്‍ റിഡീം ചെയ്യാവുന്ന ഓഹരികളാക്കി മാറ്റാനാകാത്ത 2,750 കടപ്പത്രങ്ങള്‍ അനുവദിക്കുന്നതിന് ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു. പത്ത് ലക്ഷം രൂപ വീതം മുഖവിലയുള്ള കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്താണ് 275 കോടി രൂപ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് സമാഹരിച്ചത്. മഹീന്ദ്ര ഫിനാന്‍സിന്റെ ഓഹരികള്‍ ബിഎസ്ഇല്‍ 1.68 ശതമാനം താഴ്ന്ന് 202.25 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തിയത്.