31 Oct 2022 6:26 AM
Summary
ആക്റ്റീവ് അല്ലാത്ത ക്രെഡിറ്റ്ക്കാര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള ആര്‍ ബി ഐയുടെ ഉത്തരവ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസിനെ സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. എച്ച് ഡിഎഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുടെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ് വന്നു. ഇതില്‍ എച്ച് ഡിഎഫ് സി ബാങ്കിനാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കാര്‍ഡുകളുടെ എണ്ണം പ്രതിമാസം 1.6 ദശലക്ഷം കുറഞ്ഞു. ഉപഭോക്താക്കള്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നടപടി ആര്‍ബി ഐ സ്വീകരിച്ചതെങ്കിലും ക്രെഡിറ്റ് കാര്‍ഡുകളുടെ […]
ആക്റ്റീവ് അല്ലാത്ത ക്രെഡിറ്റ്ക്കാര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള ആര്‍ ബി ഐയുടെ ഉത്തരവ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസിനെ സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. എച്ച് ഡിഎഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുടെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ് വന്നു. ഇതില്‍ എച്ച് ഡിഎഫ് സി ബാങ്കിനാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കാര്‍ഡുകളുടെ എണ്ണം പ്രതിമാസം 1.6 ദശലക്ഷം കുറഞ്ഞു.
ഉപഭോക്താക്കള്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നടപടി ആര്‍ബി ഐ സ്വീകരിച്ചതെങ്കിലും ക്രെഡിറ്റ് കാര്‍ഡുകളുടെ ബിസിനസ്സില്‍ മൊത്തത്തില്‍ 8-9 ശതമാനത്തിന്റെ ഇടിവ് ഉണ്ടാവുമെന്നും അദ്ദേഹം കൂടി ചേര്‍ത്തു.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍, കാര്‍ഡ് ഉടമയെ അറിയിച്ചു കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ ബി ഐ ജൂലൈയില്‍ അറിയിച്ചിരുന്നു. മുപ്പത് ദിവസത്തിനകം കാര്‍ഡ് ഉടമയില്‍ നിന്നും മറുപടി ലഭിക്കാത്ത പക്ഷം, കുടിശ്ശികകള്‍ തീര്‍പ്പാക്കിയ ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യും.
നിയമം നിലവില്‍ വന്ന ജൂലൈ അവസാനം, മൊത്തം ക്രെഡിറ്റ് കാര്‍ഡുകള്‍ ഏകദേശം 80.3 ലക്ഷമുണ്ടായിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ ഇത് 78 ദശലക്ഷമായും, സെപ്റ്റംബറില്‍ 77.7 ദശലക്ഷമായും കുറഞ്ഞു.
എച്ച് ഡിഎഫ് സി ബാങ്ക്, നിയമം നിലവില്‍ വന്നതിനു ശേഷമുള്ള രണ്ടാം പാദത്തില്‍ 2.4 ദശ ലക്ഷം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമാക്കിയത്.