31 Oct 2022 1:31 AM GMT
Summary
കേരളം വിടില്ലെന്ന് പ്രമുഖ എഡ്ടെക്ക് പ്ലാറ്റ്ഫോമായ ബൈജൂസ് അറിയിച്ചു. മാത്രമല്ല 600 പുതിയ നിയമനങ്ങള്‍ നടത്തി കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നും കമ്പനി വ്യക്തമാക്കി. തിരുവനന്തപുരത്തെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെ തുടര്‍ന്ന് കമ്പനി കേരളം വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ 140 പേരെ ബെംഗളുരുവിലുള്ള സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും കേരളം വിടുന്നുവെന്ന പ്രചരണം തെറ്റാണെന്നും ബൈജൂസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ സ്ഥലം മാറ്റുന്ന ജീവനക്കാരില്‍ കേരളം വിട്ടു പോകുന്നതില്‍ […]
കേരളം വിടില്ലെന്ന് പ്രമുഖ എഡ്ടെക്ക് പ്ലാറ്റ്ഫോമായ ബൈജൂസ് അറിയിച്ചു. മാത്രമല്ല 600 പുതിയ നിയമനങ്ങള്‍ നടത്തി കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നും കമ്പനി വ്യക്തമാക്കി. തിരുവനന്തപുരത്തെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെ തുടര്‍ന്ന് കമ്പനി കേരളം വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ 140 പേരെ ബെംഗളുരുവിലുള്ള സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും കേരളം വിടുന്നുവെന്ന പ്രചരണം തെറ്റാണെന്നും ബൈജൂസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നിലവില്‍ സ്ഥലം മാറ്റുന്ന ജീവനക്കാരില്‍ കേരളം വിട്ടു പോകുന്നതില്‍ ബുദ്ധിമുട്ട് അറിയിച്ചവര്‍ക്കും കുടുംബത്തിനും 6 മാസം വരെ നീളുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റു ജോലി നേടുന്നതിനായി റിക്രൂട്മെന്റ് കമ്പനികളുടെ സഹായം, വേഗത്തില്‍ ഫൈനല്‍ സെറ്റില്‍മെന്റ് നല്കുവാനുള്ള നടപടിക്രമങ്ങള്‍ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.ഹ്യൂമന്‍ റിസോഴ്സ് വിഭാഗം ജീവനക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 3 സ്ഥാപനങ്ങള്‍ കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ കേരളത്തില്‍ ബൈജൂസ് സ്ഥാപനങ്ങളുടെ എണ്ണം 14 ആകും. മാത്രമല്ല ഉദ്യോഗസ്ഥരുടെ എണ്ണം 3000 പേരില്‍ നിന്നും 3600-ലേക്ക് ഉയരുകയും ചെയ്യുമെന്നും ബൈജൂസ് അറിയിച്ചു. 2020- 21 സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 83 കോടി രൂപ കുറഞ്ഞ് 2,428 കോടി രൂപയിലെത്തിയിരുന്നു. കമ്പനി നഷ്ടത്തിലായതോടെ ആറുമാസത്തിനുള്ളില്‍ 2500 ജീവനക്കാരെ കൂടി പറഞ്ഞുവിടുമെന്ന് ഈ മാസം ആദ്യം ബൈജൂസ് അറിയിച്ചിരുന്നു. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.