29 Oct 2022 11:41 PM GMT
Summary
ഹൈദരാബാദ്: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. 'ഇന്ത്യയില്‍ ഏകദേശം 110 ല്‍ അധികം യൂണികോണുകളുണ്ട്. എഴുപത്തിയഞ്ചോ അതിലധികമോ കമ്പനികള്‍ ഉടനെ യൂണികോണുകള്‍ ആകാനുള്ള വഴിയിലാണെന്നതും ശ്രദ്ധേയമായ നേട്ടമാണ്. നിലവിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയപ്പോള്‍ 368 ബില്യണ്‍ ഡോളര്‍, അതായത് ഏകദേശം മൂന്ന് ലക്ഷം കോടി രൂപയണെന്നും, വ്യവസായ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 80,000 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ടെന്നും' ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ […]
ഹൈദരാബാദ്: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. 'ഇന്ത്യയില്‍ ഏകദേശം 110 ല്‍ അധികം യൂണികോണുകളുണ്ട്. എഴുപത്തിയഞ്ചോ അതിലധികമോ കമ്പനികള്‍ ഉടനെ യൂണികോണുകള്‍ ആകാനുള്ള വഴിയിലാണെന്നതും ശ്രദ്ധേയമായ നേട്ടമാണ്. നിലവിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയപ്പോള്‍ 368 ബില്യണ്‍ ഡോളര്‍, അതായത് ഏകദേശം മൂന്ന് ലക്ഷം കോടി രൂപയണെന്നും, വ്യവസായ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 80,000 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ടെന്നും' ഗോയല്‍ പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ്ടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍ഐഎഫ്ടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഗോയല്‍.
സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അതിന്റെ ഭാഗമായി പേറ്റന്റ് ഓഫീസുകള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.