29 Oct 2022 5:19 AM GMT
Summary
ഡെല്‍ഹി: സെപ്തംബര്‍ പാദത്തില്‍ ജെഎസ്ഡബ്ല്യു എനര്‍ജിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 466 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 339 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 2,237 കോടി രൂപയില്‍ നിന്ന് 2,596 കോടി രൂപയായി. അവലോകന പാദത്തില്‍ സാമ്പത്തിക ചെലവ് 7 ശതമാനം വര്‍ധിച്ച് 204 കോടി രൂപയായി. അവലോകന പാദത്തില്‍ ദീര്‍ഘകാല വില്‍പ്പന ഒരു ശതമാനം കുറഞ്ഞ് 6,481 ദശലക്ഷം […]
ഡെല്‍ഹി: സെപ്തംബര്‍ പാദത്തില്‍ ജെഎസ്ഡബ്ല്യു എനര്‍ജിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 466 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 339 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 2,237 കോടി രൂപയില്‍ നിന്ന് 2,596 കോടി രൂപയായി. അവലോകന പാദത്തില്‍ സാമ്പത്തിക ചെലവ് 7 ശതമാനം വര്‍ധിച്ച് 204 കോടി രൂപയായി.
അവലോകന പാദത്തില്‍ ദീര്‍ഘകാല വില്‍പ്പന ഒരു ശതമാനം കുറഞ്ഞ് 6,481 ദശലക്ഷം യൂണിറ്റായി. ഈ പാദത്തിലെ ഹ്രസ്വകാല വില്‍പ്പന 194 ദശലക്ഷം യൂണിറ്റില്‍ നിന്ന് 236 ദശലക്ഷം യൂണിറ്റായി. ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ സ്വാകാര്യ ഇടപാട് വഴി ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ ദീര്‍ഘകാല ഫണ്ട് സ്വരൂപിക്കുന്നതിനും ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
കൂടാതെ ജെഎസ്ഡബ്ല്യു എനര്‍ജി സിഎംഡി സജ്ജന്‍ ജിന്‍ഡാലിന്റെ മകന്‍ പാര്‍ത്ഥ് ജിന്‍ഡാലിനെ 2022 ഒക്ടോബര്‍ 28 മുതല്‍ അഡീഷണല്‍, നോണ്‍ എക്‌സിക്യൂട്ടീവ്, നോണ്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായി നിയമിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. നിലവില്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ ജെഎസ്ഡബ്ല്യു സിമന്റ് മാനേജിംഗ് ഡയറക്ടര്‍, ജെഎസ്ഡബ്ല്യു പെയിന്റ്സ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനവും വഹിക്കുന്നുണ്ട്.