image

29 Oct 2022 2:00 AM GMT

Banking

വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ 3.8 ബില്യണ്‍ ഡോളറിന്റെ ഇടിവ്

MyFin Desk

വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ 3.8 ബില്യണ്‍ ഡോളറിന്റെ ഇടിവ്
X

Summary

ഡെല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഒക്ടോബര്‍ 21 നു അവസാനിച്ച ആഴ്ചയില്‍ 3.847 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 524.52 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന കരുതല്‍ ശേഖരം കഴിഞ്ഞ ആഴ്ച 4.50 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 528.37 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്തിന്റെ ഫോറെക്‌സ് ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ആഗോളതലത്തില്‍ പണപ്പെരുപ്പം മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ രൂപയുടെ മൂല്യം ശോഷണം […]


ഡെല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഒക്ടോബര്‍ 21 നു അവസാനിച്ച ആഴ്ചയില്‍ 3.847 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 524.52 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന കരുതല്‍ ശേഖരം കഴിഞ്ഞ ആഴ്ച 4.50 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 528.37 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്തിന്റെ ഫോറെക്‌സ് ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ആഗോളതലത്തില്‍ പണപ്പെരുപ്പം മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ രൂപയുടെ മൂല്യം ശോഷണം തടയുന്നതിനാണ് കരുതല്‍ ശേഖരം ആര്‍ബിഐ വിറ്റഴിക്കുന്നത്.

ഒക്ടോബര്‍ 21 വരെയുള്ള ആഴ്ചയില്‍, മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകള്‍ (എഫ്സിഎ) 3.593 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 465.075 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് വ്യക്തമാക്കുന്നു.

ഡോളറിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, വിദേശ നാണയ ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഉള്‍പ്പെടുന്നു. സ്വര്‍ണ്ണ ശേഖരം 247 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 37.206 ബില്യണ്‍ ഡോളറായി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 7 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 17.44 ബില്യണ്‍ ഡോളറിലെത്തിയതായും ആര്‍ബിഐ അറിയിച്ചു.