image

27 Oct 2022 11:39 PM GMT

Technology

ട്വിറ്റർ മസ്കിന് സ്വന്തം, സിഇഒ ഉൾപ്പെടെ പുറത്ത്

MyFin Desk

ട്വിറ്റർ മസ്കിന് സ്വന്തം, സിഇഒ ഉൾപ്പെടെ പുറത്ത്
X

Summary

ആറു മാസത്തിലേറെ നീണ്ട നിയയുദ്ധങ്ങള്‍ക്കുമൊടുവില്‍ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തു. 44 ബില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ മേധാവി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ, ചീഫ് എക്സിക്യുട്ടീവ് പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കുന്ന നടപടികളാണ് അദ്ദേഹം തുടക്കത്തില്‍ സ്വീകരിച്ചത്. കൂടാതെ വിജയ ഗെദ്ധേ, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ജനറല്‍ കൗണ്‍സല്‍ സീന്‍ എഡ്ജെറ്റ് എന്നി മേധാവികളെയും അധികാര സ്ഥാനത്തു നിന്ന് പിരിച്ചു വിട്ടതായാണ് റിപ്പോര്‍ട്ട്. ലോകത്തെ അതി സമ്പന്നനായ എലോണ്‍ മസ്‌കിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ […]


ആറു മാസത്തിലേറെ നീണ്ട നിയയുദ്ധങ്ങള്‍ക്കുമൊടുവില്‍ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തു. 44 ബില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ മേധാവി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ, ചീഫ് എക്സിക്യുട്ടീവ് പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കുന്ന നടപടികളാണ് അദ്ദേഹം തുടക്കത്തില്‍ സ്വീകരിച്ചത്. കൂടാതെ വിജയ ഗെദ്ധേ, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ജനറല്‍ കൗണ്‍സല്‍ സീന്‍ എഡ്ജെറ്റ് എന്നി മേധാവികളെയും അധികാര സ്ഥാനത്തു നിന്ന് പിരിച്ചു വിട്ടതായാണ് റിപ്പോര്‍ട്ട്.

ലോകത്തെ അതി സമ്പന്നനായ എലോണ്‍ മസ്‌കിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ട്വിറ്റര്‍ വരുന്നതോടെ മുന്നോട്ടുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കൗതുകത്തോടെയാണ് ടെക് ലോകം നോക്കിക്കാണുന്നത്. ഓഹരി ഉടമകള്‍ക്ക് ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബറിലാണ് അഗര്‍വാള്‍ സി ഇ ഒ സ്ഥാനത്തെത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദ കാലമായി അഗര്‍വാള്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നു. അടുത്തിടെ ചീഫ് ടെക്‌നോളജി ഓഫീസറായി അധികാരമേറ്റ അദ്ദേഹത്തിന് മസ്‌ക് പ്രധാന എതിരാളിയായി. ഏപ്രിലിലാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പു വച്ചത്. തുടര്‍ന്ന് വ്യാജ അക്കൗണ്ടുവുംയി ബന്ധപ്പട്ട കൃത്യമായ കണക്കുകള്‍ ട്വിറ്റര്‍ നല്‍കണെമന്ന ആവശ്യം മസ്‌ക് മുന്നോട്ടു വച്ചു. പിന്നീട് ഈ കരാറില്‍ നിന്ന് പിന്മാറുന്നതായി ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. മസ്‌കിന്റെ നീക്കത്തിനെതിരെ അഗര്‍വാള്‍ അടക്കമുള്ള അധികാരികള്‍ കേസുമായി മുന്നോട്ട് പോവുകയും മസ്‌കിന്റെ വാദം തെറ്റാണെന്നു തെളിയുകയുമായിരുന്നു. കോടതി വിധിക്കു പിന്നാലെയാണ് മസ്‌ക് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.