image

25 Oct 2022 7:30 AM

News

കാന്‍സറിന് കാരണമായേക്കാം; ഡവ്, ട്രസ്മേ, ടിഗി തുടങ്ങിയ ഷാംപൂകള്‍ തിരിച്ചു വിളിച്ച് യുണിലിവര്‍

കാന്‍സറിന് കാരണമായേക്കാം; ഡവ്, ട്രസ്മേ, ടിഗി തുടങ്ങിയ ഷാംപൂകള്‍ തിരിച്ചു വിളിച്ച് യുണിലിവര്‍
X

Summary

  കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡവ് ഉള്‍പ്പെടെയുള്ള എയറോസോള്‍ ഡ്രൈ ഷാംപൂവിന്റെ ബ്രാന്‍ഡുകളെ വിപണിയില്‍ നിന്നും തിരിച്ചു വിളിച്ച് യുണിലിവര്‍. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് റോക്കഹോളിക്, ബെഡ് ഹെഡ് ഡ്രൈ ഷാംപൂകള്‍ നിര്‍മ്മിക്കുന്ന നെക്സസ്,  ട്രസ്മേ,സ്വാവ്, ടിഗി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഇതോടൊപ്പം തിരിച്ചുവിളിച്ചിട്ടുണ്ട്. 2021 ഒക്ടോബറിനു മുമ്പ് നിര്‍മ്മിച്ച ഉത്പന്നങ്ങളെയാണ് യൂണിലിവര്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. നിലവില്‍ ഉത്പന്നങ്ങളില്‍ കണ്ടെത്തിയ ബെന്‍സീനിന്റെ അളവ് എത്രയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. […]


കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡവ് ഉള്‍പ്പെടെയുള്ള എയറോസോള്‍ ഡ്രൈ ഷാംപൂവിന്റെ ബ്രാന്‍ഡുകളെ വിപണിയില്‍ നിന്നും തിരിച്ചു വിളിച്ച് യുണിലിവര്‍. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് റോക്കഹോളിക്, ബെഡ് ഹെഡ് ഡ്രൈ ഷാംപൂകള്‍ നിര്‍മ്മിക്കുന്ന നെക്സസ്, ട്രസ്മേ,സ്വാവ്, ടിഗി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഇതോടൊപ്പം തിരിച്ചുവിളിച്ചിട്ടുണ്ട്. 2021 ഒക്ടോബറിനു മുമ്പ് നിര്‍മ്മിച്ച ഉത്പന്നങ്ങളെയാണ് യൂണിലിവര്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. നിലവില്‍ ഉത്പന്നങ്ങളില്‍ കണ്ടെത്തിയ ബെന്‍സീനിന്റെ അളവ് എത്രയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ന്യൂട്രോജെന, എഡ്‌ജ്വെല്‍ പേഴ്‌സണല്‍ കെയര്‍ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്‌സ്‌ഡോര്‍ഫ് എജിയുടെ കോപ്പര്‍ടോണ്‍ എന്നിങ്ങനെ നിരവധി എയറോസോള്‍ സണ്‍സ്‌ക്രീനുകള്‍ വിപണിയില്‍ നിന്നും തിരിച്ചു വിളിച്ചിരുന്നു. 2021 മെയ് മുതല്‍ ന്യൂ ഹേവന്‍ ആസ്ഥാനമായുള്ള വാലിഷര്‍ എന്ന അനലിറ്റിക്കല്‍ ലാബ് ഇത്തരം ഉത്പന്നങ്ങളില്‍ ബെന്‍സീന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചത്.

സ്പ്രേ ഓണ്‍ ഡ്രൈ ഷാംപൂവില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമല്ല. ബെന്‍സീന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി ഡിസംബറില്‍ പാന്റീന്‍, ഹെര്‍ബല്‍ എസെന്‍സസ് ഡ്രൈ ഷാംപൂകളും തിരിച്ചുവിളിച്ചിരുന്നു.