image

25 Oct 2022 4:32 AM GMT

Banking

ബിഎസ്ഇ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ്സ് പുറത്തിറക്കി

MyFin Desk

ബിഎസ്ഇ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ്സ് പുറത്തിറക്കി
X

Summary

  ഡെല്‍ഹി: സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയുടെ പ്ലാറ്റ്‌ഫോമില്‍ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ് (ഇജിആര്‍) അവതരിപ്പിച്ചു. സ്വര്‍ണത്തെ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റുകളാക്കിമാറ്റി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുവഴി ഇടപാട് നടത്താനും ആവശ്യമെങ്കില്‍ ഫിസിക്കല്‍ രൂപത്തില്‍ തിരികെയെടുക്കാനും കഴിയുന്ന സംവിധാനമാണിത്. ഇത് സ്വര്‍ണ്ണത്തിന്റെ കാര്യക്ഷമവും സുതാര്യവുമായ വില കണ്ടെത്തുന്നതിന് സഹായിക്കും. ദീപാവലിയിലെ മുഹൂര്‍ത്ത് ട്രേഡിംഗില്‍ 995, 999 ശതമാനം ശുദ്ധിയോടെ രണ്ട് പുതിയ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്. ഒരു ഗ്രാമോ അതിന്റെ ഗുണിതങ്ങളോ ആയി ഇടപാട് നടത്താം. 10 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയാകും […]


ഡെല്‍ഹി: സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയുടെ പ്ലാറ്റ്‌ഫോമില്‍ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ് (ഇജിആര്‍) അവതരിപ്പിച്ചു. സ്വര്‍ണത്തെ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റുകളാക്കിമാറ്റി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുവഴി ഇടപാട് നടത്താനും ആവശ്യമെങ്കില്‍ ഫിസിക്കല്‍ രൂപത്തില്‍ തിരികെയെടുക്കാനും കഴിയുന്ന സംവിധാനമാണിത്. ഇത് സ്വര്‍ണ്ണത്തിന്റെ കാര്യക്ഷമവും സുതാര്യവുമായ വില കണ്ടെത്തുന്നതിന് സഹായിക്കും.

ദീപാവലിയിലെ മുഹൂര്‍ത്ത് ട്രേഡിംഗില്‍ 995, 999 ശതമാനം ശുദ്ധിയോടെ രണ്ട് പുതിയ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്. ഒരു ഗ്രാമോ അതിന്റെ ഗുണിതങ്ങളോ ആയി ഇടപാട് നടത്താം. 10 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയാകും ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ കഴിയുക. വ്യക്തിഗത നിക്ഷേപകര്‍, റിഫൈനറികള്‍, ബുള്ളിയന്‍ വ്യാപാരികള്‍, ജുവല്ലറി നിര്‍മാതാക്കള്‍, ചില്ലറ വ്യാപാരികള്‍, ഇറക്കുമതിക്കാര്‍, ബാങ്കുകള്‍, എന്നിവര്‍ക്കെല്ലാം എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം വഴി ഇടപാട് നടത്താനാകും.

ഫെബ്രുവരിയിലാണ് ഇതിനുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ തത്വത്തിലുള്ള അംഗീകാരം ബിഎസ്ഇക്ക് ലഭിച്ചത്. തുടര്‍ന്ന് എക്‌സ്‌ചേഞ്ച് അംഗങ്ങള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇജിആറുകളില്‍ ഇടപാട് നടത്തി. ശേഷം സെബിയുടെ അന്തിമ അനുമതി കഴിഞ്ഞ മാസം എക്‌സ്‌ചേഞ്ചിന് ലഭിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.