23 Oct 2022 8:40 AM IST
Summary
സെപ്റ്റംബര്‍ പാദത്തില്‍ ടോറന്റ് ഫാര്‍മസ്യുട്ടിക്കല്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 316 കോടി രൂപയില്‍ നിന്നും 312 കോടി രൂപയായി കുറഞ്ഞു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,291 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇത് 2,137 കോടി രൂപയായിരുന്നു. കമ്പനിയുടെ ആഭ്യന്തര വരുമാനം 1,224 കോടി രൂപയായിട്ടുണ്ട്. യുഎസ്, ബ്രസീല്‍ തുടങ്ങിയ മറ്റു അന്താരാഷ്ട്ര വിപണികളില്‍ കമ്പനിക്കു മികച്ച വില്‍പന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. […]
സെപ്റ്റംബര്‍ പാദത്തില്‍ ടോറന്റ് ഫാര്‍മസ്യുട്ടിക്കല്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 316 കോടി രൂപയില്‍ നിന്നും 312 കോടി രൂപയായി കുറഞ്ഞു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,291 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇത് 2,137 കോടി രൂപയായിരുന്നു.
കമ്പനിയുടെ ആഭ്യന്തര വരുമാനം 1,224 കോടി രൂപയായിട്ടുണ്ട്. യുഎസ്, ബ്രസീല്‍ തുടങ്ങിയ മറ്റു അന്താരാഷ്ട്ര വിപണികളില്‍ കമ്പനിക്കു മികച്ച വില്‍പന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പുതിയ ഉത്പന്നങ്ങളുടെ വില്‍പനയാണ് ഇതിനു ആക്കം കൂട്ടിയതെന്നു കമ്പനി അറിയിച്ചു. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി 0 .99 ശതമാനം നഷ്ടത്തില്‍ 1,578 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.