20 Oct 2022 1:20 AM GMT
Summary
യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുള്‍പ്പടെ ഉള്ളവര്‍ക്ക് വിസ അപേക്ഷാ പ്രോസസിംഗ് കാലയളവ് ബുദ്ധിമുട്ടാകില്ല. സ്റ്റുഡന്റ് വിസകള്‍ക്കുള്‍പ്പടെയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 89 ശതമാനം വര്‍ധനവുണ്ടായെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് കമ്മീഷണര്‍ അലക്‌സ് എല്ലിസ് പറഞ്ഞു. മാത്രമല്ല യുകെ വിസയ്ക്കായി അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാരുടെ ആപ്ലിക്കേഷന്‍ പ്രോസസ്സിംഗ് നടപടികള്‍ പരമാവധി 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ യുകെ ഉള്‍പ്പടെ മിക്ക രാജ്യങ്ങളിലേക്കും എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ 2020-21 കാലയളവില്‍ […]
യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുള്‍പ്പടെ ഉള്ളവര്‍ക്ക് വിസ അപേക്ഷാ പ്രോസസിംഗ് കാലയളവ് ബുദ്ധിമുട്ടാകില്ല. സ്റ്റുഡന്റ് വിസകള്‍ക്കുള്‍പ്പടെയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 89 ശതമാനം വര്‍ധനവുണ്ടായെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് കമ്മീഷണര്‍ അലക്‌സ് എല്ലിസ് പറഞ്ഞു. മാത്രമല്ല യുകെ വിസയ്ക്കായി അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാരുടെ ആപ്ലിക്കേഷന്‍ പ്രോസസ്സിംഗ് നടപടികള്‍ പരമാവധി 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ യുകെ ഉള്‍പ്പടെ മിക്ക രാജ്യങ്ങളിലേക്കും എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ 2020-21 കാലയളവില്‍ വന്ന അപേക്ഷകള്‍ അതിവേഗം പ്രോസസ് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനു പുറമേ വിസ ചട്ടങ്ങളിലും കോവിഡ് പരിശോധന ഉള്‍പ്പടെയുള്ള കാര്യങ്ങളിലും മിക്ക രാജ്യങ്ങളും ഇളവ് വരുത്തിയിരുന്നു.
• 3 ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കാന്‍ കാനഡ
2022-23 സാമ്പത്തിക വര്‍ഷം 3,00,000 വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കവുമായി കാനഡ. ഇതില്‍ നല്ലൊരുഭാഗവും ഇന്ത്യക്കാര്‍ക്ക് കിട്ടാനുള്ള സാധ്യയാണ് ഇപ്പോഴുള്ളത്. പൗരത്വം ലഭിക്കുന്നതിനായി വന്ന മൂന്നു ലക്ഷം അപേക്ഷകളില്‍ 2.85 ലക്ഷം അപേക്ഷകള്‍ക്കുള്ള തുടര്‍പ്രക്രിയ 2023 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇറക്കിയ അറിയിപ്പിലുണ്ട്.
ഇതുവരെ വന്നിട്ടുള്ള അപേക്ഷകളില്‍ ഏതൊക്കെയാണ് അപ്രൂവ് ചെയ്യേണ്ടത്, തിരസ്‌കരിക്കേണ്ടത്, പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ക്ക് മെമ്മോ അയയ്ക്കേണ്ടത് തുടങ്ങിയ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2019-20 കാലയളവില്‍ ഏകദേശം 2,53,000 പേര്‍ക്കാണ് കാനഡ പൗരത്വം നല്‍കിയത്. താല്‍ക്കാലിക-സ്ഥിര താമസത്തിനായി അപേക്ഷിച്ച 1.8 ലക്ഷം ആളുകള്‍ക്ക് മെഡിക്കല്‍ എക്സാമിനേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയെന്ന് കാനഡ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.