20 Oct 2022 4:40 AM GMT
Summary
ഇനി മുതല്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പുതിയ പോളിസി എടുക്കുന്നതിനു കെ വൈ സി വിവരങ്ങള്‍ നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎഐ. നവംബര്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ പ്രാബല്യത്തില്‍ വരും. കെവൈസി വിശദാംശങ്ങള്‍ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുകയുള്ളൂ. ഇതുവരെ കെവൈസി നല്‍കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. 2018 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കെവൈസിയുടെ ഭാഗമായി പോളിസി ഉടമയില്‍ നിന്നും ആധാര്‍/പാന്‍ നിര്‍ബന്ധമായി ആവശ്യപ്പെടരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിനും, പൂര്‍ണമായ […]
ഇനി മുതല്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പുതിയ പോളിസി എടുക്കുന്നതിനു കെ വൈ സി വിവരങ്ങള്‍ നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎഐ. നവംബര്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ പ്രാബല്യത്തില്‍ വരും. കെവൈസി വിശദാംശങ്ങള്‍ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുകയുള്ളൂ.
ഇതുവരെ കെവൈസി നല്‍കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. 2018 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കെവൈസിയുടെ ഭാഗമായി പോളിസി ഉടമയില്‍ നിന്നും ആധാര്‍/പാന്‍ നിര്‍ബന്ധമായി ആവശ്യപ്പെടരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിനും, പൂര്‍ണമായ വിശദാംശങ്ങള്‍ ലഭ്യമാകുന്നതിനും വേണ്ടിയാണു കെവൈസി നിര്‍ബന്ധമാക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും, ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിന് മറ്റും ബന്ധപ്പെടാനും ഈ വിവരങ്ങള്‍ അനിവാര്യമാണെന്ന് ലൈഫ് ഇതര ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വീഡിയോ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ രീതി ബാധകമാക്കിയിരുന്നു.