image

20 Oct 2022 4:10 AM GMT

Automobile

'ആദ്യം ബിസിനസ്, ശേഷം സിനിമ'; ബൈക്ക് നിര്‍മ്മിക്കാന്‍ 'ഡി ക്യു'

MyFin Desk

ആദ്യം ബിസിനസ്, ശേഷം സിനിമ; ബൈക്ക് നിര്‍മ്മിക്കാന്‍ ഡി ക്യു
X

Summary

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ സിനിമാ ലോകവും ആരാധക ഹൃദയങ്ങളും നെഞ്ചിലേറ്റുന്നതിന് മുന്‍പ് 'മനസിലാക്കിയത്' ബിസിനസ് ലോകമായിരുന്നു. നടന്‍ ആകുന്നതിന് മുന്‍പേ നിക്ഷേപകനായ ദുല്‍ഖര്‍ കാര്‍ ബിസിനസ് നടത്താന്‍ സഹായിക്കുന്ന വെബ് പോര്‍ട്ടിലിന്റെ ഉടമയായി. ശേഷം ചെന്നൈയില്‍ ഡെന്റല്‍ ബിസിനസ് ആരംഭിച്ചു. ശേഷം ബംഗളൂരു ആസ്ഥാനമായ മദര്‍ഹുഡ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍മാരിലൊരാളായി. ഇതിനു പുറമേ പലതരം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ശേഷമാണ് ദുല്‍ഖര്‍ സിനിമാ താരം ആകുന്നതും വേയ്ഫാറര്‍ ഫിലിംസിലൂടെ സിനിമയുടെ ബിസിനസ് 'കളത്തില്‍' പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതും. […]


മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ സിനിമാ ലോകവും ആരാധക ഹൃദയങ്ങളും നെഞ്ചിലേറ്റുന്നതിന് മുന്‍പ് 'മനസിലാക്കിയത്' ബിസിനസ് ലോകമായിരുന്നു. നടന്‍ ആകുന്നതിന് മുന്‍പേ നിക്ഷേപകനായ ദുല്‍ഖര്‍ കാര്‍ ബിസിനസ് നടത്താന്‍ സഹായിക്കുന്ന വെബ് പോര്‍ട്ടിലിന്റെ ഉടമയായി. ശേഷം ചെന്നൈയില്‍ ഡെന്റല്‍ ബിസിനസ് ആരംഭിച്ചു. ശേഷം ബംഗളൂരു ആസ്ഥാനമായ മദര്‍ഹുഡ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍മാരിലൊരാളായി.

ഇതിനു പുറമേ പലതരം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ശേഷമാണ് ദുല്‍ഖര്‍ സിനിമാ താരം ആകുന്നതും വേയ്ഫാറര്‍ ഫിലിംസിലൂടെ സിനിമയുടെ ബിസിനസ് 'കളത്തില്‍' പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതും. എന്നാലിപ്പോള്‍ താന്‍ വീണ്ടുമൊരു നിക്ഷേപം നടത്തിയെന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍.

യുഎസിലെ പര്‍ഡ്യു സര്‍വകലാശാലയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദമെടുത്ത ദുല്‍ഖറിന് ഇതുവരെ നടത്തിയ നിക്ഷേപങ്ങളെല്ലാം പൊന്നുവിളയുന്നതായിരുന്നു. ഇക്കുറി നടത്തിയിരിക്കുന്ന നിക്ഷേപം ഓട്ടോമൊബൈല്‍ നിര്‍മ്മാണത്തിലാണ് എന്ന ത്രില്ലുകൂടി ഈ വാഹനപ്രേമിയായ ദുല്‍ഖറിനുണ്ട്. വീട്ടിലെ വാഹന ഗാരേജിലേക്ക് താന്‍ നിക്ഷേപകനായ കമ്പനിയുടെ വാഹനം വരുന്നതും കാത്തിരിക്കുകയാണ് 'ഡി ക്യു'.

• അള്‍ട്രാവയലറ്റ്- ഇ ബൈക്ക്

ബംഗളൂരു ആസ്ഥാനമായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിലാണ് ദുല്‍ഖര്‍ നിക്ഷേപിച്ചിരിക്കുന്നത്. കമ്പനിയിലേക്കെത്തിയ ആദ്യ നിക്ഷേപവും ദുല്‍ഖറിന്റെതാണ് എന്ന പ്രത്യേകതയുമുണ്ട്. ഇറക്കാന്‍ പോകുന്ന എഫ്77 എന്ന ഇ ബൈക്കിന്റെ ആശയം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും, ഇതാണ് നിക്ഷേപം നടത്താന്‍ പ്രേരണ നല്‍കിയതെന്നും ദുല്‍ഖര്‍ പറയുന്നു.

ഒറ്റ ചാര്‍ജിങ്ങില്‍ 307 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡലാണിത്. രാജ്യത്തെ തന്നെ ഏറ്റവുമധികം മൈലേജുള്ള ഇ-ബൈക്കായി എഫ് 77 മാറിയേക്കും. ബൈക്കിന്റെ ട്രയല്‍ ആരംഭിച്ചുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. നവംബര്‍ 24ന് മോഡല്‍ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ബംഗളുരുവിലാകും എഫ് 77 ആദ്യം ലഭ്യമാകുക.

• നിക്ഷേപത്തെ പറ്റി ദുല്‍ഖര്‍ പറയുന്നതിങ്ങനെ

സിനിമയിലെത്തുന്നതിനു മുന്‍പ് തന്നെ ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം ആരംഭിച്ചിരുന്നുവെന്നും കാര്യങ്ങള്‍ വളരെ കൃത്യമായി വീക്ഷിക്കുന്ന നിക്ഷേപകനാണ് താനെന്നും ദുല്‍ഖര്‍ പറയുന്നു. ഇപ്പോള്‍ അത് ക്ലീന്‍ എനര്‍ജിയിലെത്തിയെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വാഹനങ്ങളോടുള്ള തന്റെ സ്‌നേഹത്തിനൊപ്പം വാഹന ലോകത്ത് ഉത്തേജനം സൃഷ്ടിക്കുന്ന ഒരു ബ്രാന്‍ഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സുഹൃത്തുക്കളും കമ്പനിയുടെ ചുമതലക്കാരുമായ നാരായണ്‍, നിരജ് രാജ്‌മോഹന്‍ എന്നിവരും ആശയം പങ്ക് വച്ചപ്പോഴും അവരുടെ നവീന ചിന്തകളില്‍ ഉള്‍പ്പെടെ താന്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നെന്നാണ് ദുല്‍ഖര്‍ ഇന്‍സ്റ്റാഗ്രാമില്‍ പറയുന്നത്. 'അള്‍ട്രാവയലറ്റിന്റെ ആദ്യകാല ഇന്‍വെസ്റ്റര്‍ ആയതിന്റെ ആവേശത്തിലാണ്, ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താന്‍ ഒപ്പമുണ്ടായിരുന്നു. ഇനി തന്റെ ഗരാജില്‍ അള്‍ട്രാവയലറ്റ് എഫ്77നായി ഒരു സ്ലോട്ട് മാറ്റിവെച്ചിട്ടുണ്ട്." ഇങ്ങനെയാണ് ദുല്‍ഖര്‍ ഇന്‍സ്റ്റാഗ്രാമിലുള്ള പോസ്റ്റില്‍ നിക്ഷേപത്തെ പറ്റി വിവരിച്ചിരിക്കുന്നത്.