20 Oct 2022 6:57 AM GMT
Summary
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 22.4 ശതമാനം ഉയര്‍ന്ന് 328 കോടി രൂപയായി. വരുമാനം 11 ശതമാനം ഉയര്‍ന്ന് 3,363 കോടി രൂപയായിട്ടുണ്ട്. ഭൂമി ഇടപാടിലൂടെ 111 കോടി രൂപയുടെ ഒറ്റത്തവണ ലാഭം ഈ പാദത്തില്‍ കമ്പനി നേടിയിരുന്നു. മാത്രമല്ല, കമ്പനിയുടെ ഈ പാദത്തിലെ എബിറ്റ്ഡ അഞ്ച് ശതമാനം ഉയര്‍ന്ന് 434 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 73 ബേസിസ് പോയിന്റ് കുറഞ്ഞ് 12.90 ശതമാനമായി. എബിറ്റിഡയിലുണ്ടായ കുറവ് പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, […]
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 22.4 ശതമാനം ഉയര്‍ന്ന് 328 കോടി രൂപയായി. വരുമാനം 11 ശതമാനം ഉയര്‍ന്ന് 3,363 കോടി രൂപയായിട്ടുണ്ട്. ഭൂമി ഇടപാടിലൂടെ 111 കോടി രൂപയുടെ ഒറ്റത്തവണ ലാഭം ഈ പാദത്തില്‍ കമ്പനി നേടിയിരുന്നു.
മാത്രമല്ല, കമ്പനിയുടെ ഈ പാദത്തിലെ എബിറ്റ്ഡ അഞ്ച് ശതമാനം ഉയര്‍ന്ന് 434 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 73 ബേസിസ് പോയിന്റ് കുറഞ്ഞ് 12.90 ശതമാനമായി. എബിറ്റിഡയിലുണ്ടായ കുറവ് പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, അന്താരാഷ്ട്ര ബിസിനസിലെ വില നിര്‍ണയത്തില്‍ വന്ന കാലതാമസം എന്നിവ മൂലമാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു.
നിര്‍മ്മാണ ചെലവ് എട്ട് ശതമാനം ഉയര്‍ന്ന് 1,327.30 കോടി രൂപയിലേക്കും, പ്രവര്‍ത്തന ചെലവുകള്‍ 15 ശതമാനം ഉയര്‍ന്ന് 479.3 കോടി രൂപയിലേക്കുമെത്തി. കൂടാതെ, കമ്പനിയുടെ പരസ്യ-പ്രചാരണ ചെലവുകളും ഈ പാദത്തില്‍ 2.3 ശതമാനം ഉയര്‍ന്ന് 217 കോടി രൂപയായി.