image

19 Oct 2022 3:28 AM GMT

Banking

ക്രെഡിറ്റ് ആക്സസ് ഗ്രാമീണിന് യുഎസ് സര്‍ക്കാര്‍ 35 മില്യണ്‍ ഡോളര്‍ വായ്പ നല്‍കും

MyFin Desk

ക്രെഡിറ്റ് ആക്സസ് ഗ്രാമീണിന് യുഎസ് സര്‍ക്കാര്‍ 35 മില്യണ്‍ ഡോളര്‍ വായ്പ നല്‍കും
X

Summary

മുംബൈ: ആഭ്യന്തര ചെറുകിട വായ്പാദാതാവായ ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണിന് (സിഎജി) യുഎസ് സര്‍ക്കാര്‍ 35 മില്യണ്‍ ഡോളര്‍ വായ്പ നല്‍കും. കൂടാതെ ഏഴ് ബയോമാസ് പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസിന് 10 മില്യണ്‍ ഡോളര്‍ വായ്പാ ഗ്യാരണ്ടി നല്‍കുന്നതിനുള്ള കരാറില്‍ യുഎസ് സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് നദാന്‍ ഒപ്പുവച്ചു. 2019 ല്‍ രൂപീകൃതമായത് മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയുടെ ഗുണഭോക്താവാക്കി മാറ്റിയതിന് ശേഷം […]


മുംബൈ: ആഭ്യന്തര ചെറുകിട വായ്പാദാതാവായ ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണിന് (സിഎജി) യുഎസ് സര്‍ക്കാര്‍ 35 മില്യണ്‍ ഡോളര്‍ വായ്പ നല്‍കും. കൂടാതെ ഏഴ് ബയോമാസ് പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസിന് 10 മില്യണ്‍ ഡോളര്‍ വായ്പാ ഗ്യാരണ്ടി നല്‍കുന്നതിനുള്ള കരാറില്‍ യുഎസ് സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് നദാന്‍ ഒപ്പുവച്ചു.

2019 ല്‍ രൂപീകൃതമായത് മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയുടെ ഗുണഭോക്താവാക്കി മാറ്റിയതിന് ശേഷം ഇതുവരെ ഇന്ത്യന്‍ സ്വകാര്യമേഖലാ സംരംഭങ്ങള്‍ക്ക് 3 ബില്യണ്‍ യുഎസ് ഡോളര്‍ ഡിഎഫ്‌സി നല്‍കിയിട്ടണ്ടെന്ന് സ്‌കോട്ട് നദാന്‍ പറഞ്ഞു. സാമ്പത്തിക ഉള്‍പ്പെടുത്തലിനെയും ശുദ്ധമായ ഊര്‍ജ്ജ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കാന്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നോക്കം പോയെന്നുള്ള സമീപകാല റിപ്പോര്‍ട്ടിന് ശേഷം വന്ന അഭിപ്രായങ്ങളില്‍, ഡിഎഫ്‌സി ഭക്ഷ്യസുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് നദാന്‍ പറഞ്ഞു. അഗ്രിടെക് ഫണ്ടിനായി 30 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും അതേ പ്രദേശത്തേക്ക് ഒരു പാല്‍ കമ്പനിക്ക് 10 മില്യണ്‍ ഡോളര്‍റിന്റെ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

35 മില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് ഏഴ് വര്‍ഷത്തെ കാലാവധിയുണ്ടെന്നും വായ്പാ കരാറിന്റെ ഭാഗമായി അവിവാഹിതരായ സ്ത്രീകള്‍ക്കായി പ്രത്യേക വിഹിതവും ഉണ്ടെന്നും ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ഉദയ കുമാര്‍ പറഞ്ഞു.