19 Oct 2022 4:58 AM GMT
Summary
ഡെല്‍ഹി: യുഎസ് ഡോളറിനെതിരെ രൂപ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തി. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 83.02 എന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.36ല്‍ എത്തിയിരുന്നു. മാന്ദ്യഭീഷണി നിലനില്‍ക്കുകയും ആഭ്യന്തര ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നതിനുമൊപ്പം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കായ 83ല്‍ എത്തിയിരിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്യുന്ന സാഹചര്യം കഴിഞ്ഞ […]
ഡെല്‍ഹി: യുഎസ് ഡോളറിനെതിരെ രൂപ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തി. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 83.02 എന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.36ല്‍ എത്തിയിരുന്നു.
മാന്ദ്യഭീഷണി നിലനില്‍ക്കുകയും ആഭ്യന്തര ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നതിനുമൊപ്പം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കായ 83ല്‍ എത്തിയിരിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്യുന്ന സാഹചര്യം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനില്‍ക്കുന്നുണ്ട്.
രൂപയുടെ മൂല്യം അനുനിമിഷം പിന്നോട്ട് പോകുന്നതിനാല്‍ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ കൊണ്ട് രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ആര്‍ബിഐ. വെറും 12 മാസങ്ങള്‍ക്കിടെ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 10 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.
സാധാരണ ഗതിയില്‍ ഇത് നാലു മുതല്‍ അഞ്ച് ശതമാനം വരെ മാത്രമാണ്. ആഗോളതലത്തില്‍ മിക്ക കറന്‍സികളും ഡോളറുമായുള്ള വിനിമയത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുമായി താരതമ്യം ചെയ്താല്‍ രൂപയ്ക്ക് വന്‍ തോതില്‍ മൂല്യം ശോഷണം സംഭവിച്ചിട്ടില്ല.