image

18 Oct 2022 3:20 AM GMT

Technology

ലൈം റോഡിനെ ഏറ്റെടുക്കാനൊരുങ്ങി വി മാര്‍ട്ട്

MyFin Desk

ലൈം റോഡിനെ ഏറ്റെടുക്കാനൊരുങ്ങി വി മാര്‍ട്ട്
X

Summary

  പ്രമുഖ ഫാഷന്‍ റീട്ടെയ്ലര്‍ കമ്പനിയായ വി മാര്‍ട്ട് ലിമിറ്റഡ്, ഓണ്‍ലൈന്‍ കമ്പനിയായ ലൈംറോഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. കമ്പനിയുടെ ഓണ്‍ലൈന്‍ സാനിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. കമ്പനി ഏറ്റെടുക്കുന്നതിനായി 31.12 കോടി രൂപ പണമായി നല്‍കും. ഇത് പരസ്പര ധാരണ പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. കൂടാതെ ലൈംറോഡിന്റെ 14.61 കോടി രൂപയുടെ ആസ്തിയും, 36.26 കോടി രൂപയുടെ ബാധ്യതയും കമ്പനി ഏറ്റെടുക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലൈം റോഡിന്റെ അറ്റ വരുമാനം 69.31 കോടി രൂപയായിരുന്നു. ലൈം […]


പ്രമുഖ ഫാഷന്‍ റീട്ടെയ്ലര്‍ കമ്പനിയായ വി മാര്‍ട്ട് ലിമിറ്റഡ്, ഓണ്‍ലൈന്‍ കമ്പനിയായ ലൈംറോഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. കമ്പനിയുടെ ഓണ്‍ലൈന്‍ സാനിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. കമ്പനി ഏറ്റെടുക്കുന്നതിനായി 31.12 കോടി രൂപ പണമായി നല്‍കും.

ഇത് പരസ്പര ധാരണ പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. കൂടാതെ ലൈംറോഡിന്റെ 14.61 കോടി രൂപയുടെ ആസ്തിയും, 36.26 കോടി രൂപയുടെ ബാധ്യതയും കമ്പനി ഏറ്റെടുക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലൈം റോഡിന്റെ അറ്റ വരുമാനം 69.31 കോടി രൂപയായിരുന്നു. ലൈം റോഡിനെ കൂടുതല്‍ വികസിപ്പിക്കുന്നതിനും, സുസ്ഥിരമായ ലാഭം കൈവരിക്കാനും 150 കോടി രൂപ നിക്ഷേപിക്കാനും വി മാര്‍ട്ട് പദ്ധതിയിടുന്നു.

ഓമ്‌നി ചാനലില്‍ കമ്പനിയുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് വി മാര്‍ട്ടിന്റെ റീട്ടെയില്‍ മാനേജിങ് ഡയറക്ടര്‍ ലളിത് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ ലൈം റോഡിനുള്ള നേത്രൃത്വം വി മാര്‍ട്ട് നില നിര്‍ത്തും. ലൈം റോഡിന്റെ കോ ഫൗണ്ടര്‍ സൂചി മുഖര്‍ജി ഓമ്‌നി ചാനല്‍ ബിസ്സിനെസ്സിന്റെയും സിഇഓ ആയി ചുമതലയേല്‍ക്കും.