18 Oct 2022 4:14 AM GMT
'തോറ്റതല്ല എതിര്‍സ്ഥാനാര്‍ത്ഥി ജയിച്ചതാണ്' രൂപ വിഷയത്തില്‍ ധനമന്ത്രിയെ ട്രോളി ചിദംബരം
MyFin Desk
Summary
ഡെല്‍ഹി: ഈ വര്‍ഷം യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 10 ശതമാനം കുറഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നല്‍കിയ ഉത്തരം ഇപ്പോള്‍ ട്രോള്‍ പേജുകളിലുള്‍പ്പടെ 'തരംഗമാകുകയാണ്'. രൂപയുടെ മൂല്യം കുറഞ്ഞതല്ലെന്നും ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ നിര്‍മ്മലാ സീതാരമനെതിരെ ട്രോള്‍ ശരം എയ്തിരിക്കുകയാണ് മുന്‍ധനമന്ത്രിയായ പി. ചിദംബരം. അവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് തോറ്റാല്‍ ഞാന്‍ തോറ്റതല്ലെന്നും എതിര്‍സ്ഥാനാര്‍ത്ഥി ജയിച്ചതാണെന്നും അവര്‍ പറയുമെന്നും ചിദംബരം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ […]
ഡെല്‍ഹി: ഈ വര്‍ഷം യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 10 ശതമാനം കുറഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നല്‍കിയ ഉത്തരം ഇപ്പോള്‍ ട്രോള്‍ പേജുകളിലുള്‍പ്പടെ 'തരംഗമാകുകയാണ്'. രൂപയുടെ മൂല്യം കുറഞ്ഞതല്ലെന്നും ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ നിര്‍മ്മലാ സീതാരമനെതിരെ ട്രോള്‍ ശരം എയ്തിരിക്കുകയാണ് മുന്‍ധനമന്ത്രിയായ പി. ചിദംബരം.
അവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് തോറ്റാല്‍ ഞാന്‍ തോറ്റതല്ലെന്നും എതിര്‍സ്ഥാനാര്‍ത്ഥി ജയിച്ചതാണെന്നും അവര്‍ പറയുമെന്നും ചിദംബരം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം വന്ന് നിമിഷങ്ങള്‍ക്കകം ട്രോള്‍ പേജുകളില്‍ വിഷയം നിറഞ്ഞു. മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്താല്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവുണ്ടായില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
വെറും 12 മാസങ്ങള്‍ക്കിടെ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 10 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. സാധാരണ ഗതിയില്‍ ഇത് നാലു മുതല്‍ അഞ്ച് ശതമാനം വരെ മാത്രമാണ്. ആഗോളതലത്തില്‍ മിക്ക കറന്‍സികളും ഡോളറുമായുള്ള വിനിമയത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുമായി താരതമ്യം ചെയ്താല്‍ രൂപയ്ക്ക് വന്‍ തോതില്‍ മൂല്യം ശോഷണം സംഭവിച്ചിട്ടില്ല. 2014ല്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 58.4 ആയിരുന്നത് 2022 ആയപ്പോഴേയ്ക്കും 82ല്‍ എത്തി.