18 Oct 2022 4:37 AM
Summary
ഡെല്‍ഹി: ഗോതമ്പിന്റെയും കടുകിന്റെയും താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഗോതമ്പിന് 110 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന് 2,125 രൂപയും, കടുകിന് 400 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന് 5,450 രൂപയുമാക്കിയെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്. നിലവില്‍ ഗോതമ്പ് ഉത്പാദനത്തിനായുള്ള ചെലവ് ക്വിന്റലിന് 1,065 രൂപയാണെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിലാണ് താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. 23 വിളകള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നുണ്ട്. 2022-23 […]
ഡെല്‍ഹി: ഗോതമ്പിന്റെയും കടുകിന്റെയും താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഗോതമ്പിന് 110 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന് 2,125 രൂപയും, കടുകിന് 400 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന് 5,450 രൂപയുമാക്കിയെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.
നിലവില്‍ ഗോതമ്പ് ഉത്പാദനത്തിനായുള്ള ചെലവ് ക്വിന്റലിന് 1,065 രൂപയാണെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിലാണ് താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
23 വിളകള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നുണ്ട്. 2022-23 വര്‍ഷത്തിലും, 2023 -24 ലെ വിപണന കാലത്തും ആറു വിളകള്‍ക്ക് താങ്ങു വില വര്‍ധിപ്പിക്കുന്നതിനുള്ള അനുമതി സി സി ഇ എ നല്‍കിയതായും ഔദ്യോഗിക പ്രസ്താനവയില്‍ അറിയിച്ചു.