image

18 Oct 2022 12:11 AM GMT

Banking

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

Thomas Cherian K

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല
X

Summary

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 37,160 രൂപയാണ് ഇന്നത്തെ വില. ഈ മാസം 15ന് ഉച്ചകഴിഞ്ഞ് മുതല്‍ സ്വര്‍ണവില ഇതേ നിരക്കിലാണ്. അന്നേ ദിവസം രാവിലെ സ്വര്‍ണവില പവന് 36,960 രൂപയായിരുന്നു. ഇതിന് മുന്‍പുള്ള ആറ് ദിവസങ്ങളിലായി സ്വര്‍ണവില പവന് 1,320 രൂപയാണ് ഇടിഞ്ഞത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 40,512 രൂപയാണ് വില. വെള്ളി ഗ്രാമിന് 1.30 രൂപ വര്‍ധിച്ച് 61.80 രൂപയായി. എട്ട് ഗ്രാമിന് 494.40


കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 37,160 രൂപയാണ് ഇന്നത്തെ വില. ഈ മാസം 15ന് ഉച്ചകഴിഞ്ഞ് മുതല്‍ സ്വര്‍ണവില ഇതേ നിരക്കിലാണ്. അന്നേ ദിവസം രാവിലെ സ്വര്‍ണവില പവന് 36,960 രൂപയായിരുന്നു. ഇതിന് മുന്‍പുള്ള ആറ് ദിവസങ്ങളിലായി സ്വര്‍ണവില പവന് 1,320 രൂപയാണ് ഇടിഞ്ഞത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 40,512 രൂപയാണ് വില. വെള്ളി ഗ്രാമിന് 1.30 രൂപ വര്‍ധിച്ച് 61.80 രൂപയായി. എട്ട് ഗ്രാമിന് 494.40 രൂപയാണ് വില. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ വര്‍ധിച്ച് 82.08ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.21 എന്ന നിലയിലായിരുന്നു രൂപ.

ഇന്നലെ മുതല്‍ നേട്ടം വീണ്ടെടുത്ത ആഗോള വിപണികളുടെ പിന്‍ബലത്തില്‍ ആഭ്യന്തര വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു.സെന്‍സെക്സ് 625.68 പോയിന്റ് ഉയര്‍ന്ന് 59,036.66 ലും, നിഫ്റ്റി 181.3 പോയിന്റ് നേട്ടത്തോടെ 17,493.10 ലും എത്തി. ഭാരതി എയര്‍ടെല്ലാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ്, എല്‍ ആന്‍ഡ് ടി, വിപ്രോ, ഐടിസി, എസ്ബിഐ, മാരുതി എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികളും താരതമ്യേന നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ സെന്‍സെക്സ് 491.01 പോയിന്റ് നേട്ടത്തില്‍ 58,410.98 ലും, നിഫ്റ്റി 126.10 പോയിന്റ് ഉയര്‍ന്ന് 17,311.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.