image

17 Oct 2022 5:41 AM GMT

Banking

ഒരു രാജ്യം ഒരു വളം: 'ഭാരത്' ബ്രാന്‍ഡ് അവതരിപ്പിച്ച് പ്രധാനമന്ത്രി

MyFin Desk

ഒരു രാജ്യം ഒരു വളം: ഭാരത് ബ്രാന്‍ഡ് അവതരിപ്പിച്ച് പ്രധാനമന്ത്രി
X

Summary

ഡെല്‍ഹി: ഒരു രാജ്യം ഒരു വളം എന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയ്ക്ക് കീഴില്‍ സബ്സിഡിയുള്ള എല്ലാ വളങ്ങളും 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡിലൂടെ വിപണനം ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും ഇക്കാര്യം കമ്പനികളെ അറിയിച്ചുവെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്. ഡെല്‍ഹിയില്‍ നടക്കുന്ന ദ്വിദിന പരിപാടിയായ പിഎം കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിക്ക് കീഴിലുള്ള ബ്രാന്‍ഡായ […]


ഡെല്‍ഹി: ഒരു രാജ്യം ഒരു വളം എന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയ്ക്ക് കീഴില്‍ സബ്സിഡിയുള്ള എല്ലാ വളങ്ങളും 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡിലൂടെ വിപണനം ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും ഇക്കാര്യം കമ്പനികളെ അറിയിച്ചുവെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.

ഡെല്‍ഹിയില്‍ നടക്കുന്ന ദ്വിദിന പരിപാടിയായ പിഎം കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിക്ക് കീഴിലുള്ള ബ്രാന്‍ഡായ 'ഭാരത്' പുറത്തിറക്കി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് വാങ്ങാനും ഒന്നിലധികം സേവനങ്ങള്‍ നേടാനും കഴിയുന്ന 600 പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ചടങ്ങിനിടെ, രാസവളങ്ങളെക്കുറിച്ചുള്ള ഇ-മാഗസിനായ ഇന്ത്യന്‍ എഡ്ജിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. സമീപകാല സംഭവവികാസങ്ങള്‍, വില പ്രവണതകളുടെ വിശകലനം, ലഭ്യത, ഉപഭോഗം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആഭ്യന്തര, അന്തര്‍ദേശീയ വിപണിയില്‍ നിന്നുള്ള വളങ്ങളുടെ വിശദവിവരങ്ങളും ഇതുവഴി നല്‍കും.