image

17 Oct 2022 3:25 AM GMT

Agriculture and Allied Industries

പിഎം-കിസാന്‍: 12-ാം ഗഡു വിതരണം ചെയ്തു

MyFin Desk

പിഎം-കിസാന്‍: 12-ാം ഗഡു വിതരണം ചെയ്തു
X

Summary

ഡെല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ കീഴില്‍ നല്‍കുന്ന 16,000 കോടി രൂപയുടെ 12-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. ഡെല്‍ഹിയില്‍ നടക്കുന്ന 'പിഎം കിസാന്‍ സമ്മാന്‍ സമ്മേളന്‍ 2022' പരിപാടിയിലാണ് തുക വിതരണം ചെയ്തത്. ഏകദേശം 11 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള 13,500-ലധികം […]


ഡെല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ കീഴില്‍ നല്‍കുന്ന 16,000 കോടി രൂപയുടെ 12-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. ഡെല്‍ഹിയില്‍ നടക്കുന്ന 'പിഎം കിസാന്‍ സമ്മാന്‍ സമ്മേളന്‍ 2022' പരിപാടിയിലാണ് തുക വിതരണം ചെയ്തത്. ഏകദേശം 11 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരും 1,500-ഓളം അഗ്രി സ്റ്റാര്‍ട്ടപ്പുകളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഗവേഷകരും പരിപാടിയിലുണ്ടെന്ന് സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.

2019 ഫെബ്രുവരിയില്‍ പിഎം-കിസാന്‍ പദ്ധതി ആരംഭിച്ചതിനുശേഷം, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 11 ഗഡുക്കളിലൂടെ 2 ട്രില്യണിലധികം രൂപയാണ് കൈമാറിയത്. കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രതിവര്‍ഷം 6,000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഓരോ ഗഡുവലും 2,000 രൂപ വീതമാണ് നല്‍കുന്നത്.