16 Oct 2022 4:30 AM GMT
Summary
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുട കീഴിൽ നൽകുന്ന 16,000 കോടി രൂപയുടെ 12-ാം ഗഡു തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്ക് വിതരണം ചെയ്യും. ഡെൽഹിയിൽ നടക്കുന്ന മെഗാ അഗ്രികൾച്ചറൽ കോൺക്ലേവിന്റെ ഉദ്ഘാടന വേളയിലാണ് തുക വിതരണം ചെയ്യുക. 2019 ഫെബ്രുവരിയിൽ പിഎം-കിസാൻ പദ്ധതി ആരംഭിച്ചതിനുശേഷം, 113.7 ദശലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 11 ഗഡുക്കളിലൂടെ 2 ട്രില്യണിലധികം രൂപയാണ് കൈമാറിയത്. കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രതിവര്‍ഷം 6000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഓരോ ഗഡുവലും […]
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുട കീഴിൽ നൽകുന്ന 16,000 കോടി രൂപയുടെ 12-ാം ഗഡു തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്ക് വിതരണം ചെയ്യും. ഡെൽഹിയിൽ നടക്കുന്ന മെഗാ അഗ്രികൾച്ചറൽ കോൺക്ലേവിന്റെ ഉദ്ഘാടന വേളയിലാണ് തുക വിതരണം ചെയ്യുക.
2019 ഫെബ്രുവരിയിൽ പിഎം-കിസാൻ പദ്ധതി ആരംഭിച്ചതിനുശേഷം, 113.7 ദശലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 11 ഗഡുക്കളിലൂടെ 2 ട്രില്യണിലധികം രൂപയാണ് കൈമാറിയത്. കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രതിവര്‍ഷം 6000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഓരോ ഗഡുവലും 2000 രൂപ വീതമാണ് നൽകുന്നത്.