15 Oct 2022 10:33 PM GMT
Summary
ഡെൽഹി: ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിന് ചുമത്തുന്ന വിൻഡ്ഫോൾ നികുതിയിൽ വർധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ടണ്ണിന് 8,000 രൂപയായിരുന്ന നികുതി ഇപ്പോൾ 11,000 രൂപ ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. മാത്രമല്ല കയറ്റുമതി ചെയ്യുന്ന ഡീസലിന് മേലുള്ള നികുതി ലിറ്ററിന് അഞ്ചു രൂപയിൽ നിന്നും പന്ത്രണ്ട് രൂപയായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആഗോള ക്രൂഡ് വിലയിൽ വർധനവ് ഉണ്ടാകുന്നതാണ് കേന്ദ്ര സർക്കാർ നടപടിയ്ക്ക് കാരണം . മാത്രമല്ല കയറ്റുമതി ചെയ്യുന്ന വിമാന ഇന്ധനത്തിന് മേൽ ലിറ്ററിന് 3.05 രൂപയുടെ […]
ഡെൽഹി: ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിന് ചുമത്തുന്ന വിൻഡ്ഫോൾ നികുതിയിൽ വർധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ടണ്ണിന് 8,000 രൂപയായിരുന്ന നികുതി ഇപ്പോൾ 11,000 രൂപ ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. മാത്രമല്ല കയറ്റുമതി ചെയ്യുന്ന ഡീസലിന് മേലുള്ള നികുതി ലിറ്ററിന് അഞ്ചു രൂപയിൽ നിന്നും പന്ത്രണ്ട് രൂപയായി ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആഗോള ക്രൂഡ് വിലയിൽ വർധനവ് ഉണ്ടാകുന്നതാണ് കേന്ദ്ര സർക്കാർ നടപടിയ്ക്ക് കാരണം . മാത്രമല്ല കയറ്റുമതി ചെയ്യുന്ന വിമാന ഇന്ധനത്തിന് മേൽ ലിറ്ററിന് 3.05 രൂപയുടെ യുടെ നികുതി ഈടാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഒക്ടോബർ 16 ഞായറാഴ്ച മുതലാണ് പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരിക.