image

15 Oct 2022 3:52 AM GMT

Lifestyle

കയറ്റുമതി 4.82% വർധിച്ച് 35.45 ബില്യൺ ഡോളറായി

MyFin Desk

കയറ്റുമതി 4.82% വർധിച്ച് 35.45 ബില്യൺ ഡോളറായി
X

Summary

വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ, രാജ്യത്തെ കയറ്റുമതി 4.82 ശതമാനം വർധിച്ചു 35.45 ബില്യൺ  ഡോളറായി. രാജ്യത്തെ വ്യാപാര കമ്മി  25.71 ബില്യൺ ഡോളറായി ഉയർന്ന സാഹചര്യത്തിലാണ്  ഈ വർധന. ഈ മാസം ആദ്യ വാരം പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്തെ  ചരക്കു കയറ്റുമതി 3.52 ശതമാനം കുറഞ്ഞ് 32.62 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതി 8.66 ശതമാനം വർധിച്ചു 61 .61 ബില്യൺ ഡോളറായി. സെപ്റ്റംബർ മാസത്തിൽ 22.47 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കയറ്റുമതി 16.96 ബില്യൺ ഡോളർ വർധിച്ചു 231.88 ബില്യൺ ഡോളറായി. ഇറക്കുമതി 38.55 ശതമാനം വർധിച്ചു 380.34 ബില്യൺ ഡോളറായി. ഈ കാലയളവിൽ വ്യാപാര […]


വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ, രാജ്യത്തെ കയറ്റുമതി 4.82 ശതമാനം വർധിച്ചു 35.45 ബില്യൺ ഡോളറായി. രാജ്യത്തെ വ്യാപാര കമ്മി 25.71 ബില്യൺ ഡോളറായി ഉയർന്ന സാഹചര്യത്തിലാണ് ഈ വർധന. ഈ മാസം ആദ്യ വാരം പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്തെ ചരക്കു കയറ്റുമതി 3.52 ശതമാനം കുറഞ്ഞ് 32.62 ബില്യൺ ഡോളറായിരുന്നു.

ഇറക്കുമതി 8.66 ശതമാനം വർധിച്ചു 61 .61 ബില്യൺ ഡോളറായി. സെപ്റ്റംബർ മാസത്തിൽ 22.47 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കയറ്റുമതി 16.96 ബില്യൺ ഡോളർ വർധിച്ചു 231.88 ബില്യൺ ഡോളറായി. ഇറക്കുമതി 38.55 ശതമാനം വർധിച്ചു 380.34 ബില്യൺ ഡോളറായി. ഈ കാലയളവിൽ വ്യാപാര കമ്മി 148.46 ബില്യൺ ഡോളറായി.

എഞ്ചിനീറിങ്, റെഡി മേഡ് ഗാർമെൻറ്സ്, പ്ലാസ്റ്റിക്ക്, കാഷ്യു, കാർപെറ്റ് എന്നി പ്രധാന മേഖലകളിലെല്ലാം സെപ്റ്റംബർ മാസത്തിൽ കയറ്റുമതിയിൽ ഇടിവുണ്ടായി.

എഞ്ചിനീറിങ് ഉത്പന്നങ്ങളുടെ കയറ്റുമതി 10.85 ശതമാനം താഴ്ന്നു 8.4 ബില്യൺ ഡോളറായി. ആർ എം ജിയുടെ കയറ്റുമതി 18 ശതമാനം ഇടിഞ്ഞു 1 ബില്യൺ ഡോളറായി. പ്ലാസ്റ്റിക്കുകളുടെ കയറ്റുമതി 12.2 ശതമാനം കുറഞ്ഞു 660 .66 മില്യൺ ഡോളറായി.

എന്നാലും, രത്നങ്ങൾ, ആഭരണങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, തുകൽ, ഫാർമസ്യുറ്റിക്കൽ, രാസവസ്തുക്കൾ, അരി എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ച രേഖപ്പെടുത്തി.

ഇറക്കുമതി രംഗത്ത്, എണ്ണയുടെ ഇറക്കുമതി 5.38 ശതമാനം ഇടിഞ്ഞു 15.9 ബില്യൺ ഡോളറായി. സ്വർണ ഇറക്കുമതി 24.62 ശതമാനം കുറഞ്ഞ് 3.9 ബില്യൺ ഡോളറായി. കൽക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതി 60.82 ശതമാനം വർധിച്ചു 3.5 ബില്യൺ ഡോളറായി.