12 Oct 2022 7:00 AM GMT
Summary
ഡെല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗാര്‍ഹിക പാചക വാതക എല്‍പിജി വിറ്റതിന്റെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്ക് 22,000 കോടി രൂപ ഒറ്റത്തവണ ഗ്രാന്റ് നല്‍കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്കാണ് ഒറ്റത്തവണ ഗ്രാന്റ് നല്‍കുന്നത്. മൂന്ന് […]
ഡെല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗാര്‍ഹിക പാചക വാതക എല്‍പിജി വിറ്റതിന്റെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്ക് 22,000 കോടി രൂപ ഒറ്റത്തവണ ഗ്രാന്റ് നല്‍കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്കാണ് ഒറ്റത്തവണ ഗ്രാന്റ് നല്‍കുന്നത്.
മൂന്ന് സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രിത വിലയില്‍ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നവയാണ്. 2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് എല്‍പിജി വില്‍ക്കുന്നതിലൂടെ അവര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനാണ് ഈ ഗ്രാന്റ് നല്‍കുന്നത്.
ഈ കാലയളവില്‍ എല്‍പിജിയുടെ അന്താരാഷ്ട്ര വില ഏകദേശം 300 ശതമാനം ഉയര്‍ന്നു. എന്നാല്‍ അന്താരാഷ്ട്ര എല്‍പിജി വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്നുള്ള ചെലവ് ആഭ്യന്തര എല്‍പിജിയുടെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായി കൈമാറിയിട്ടില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഈ കാലയളവില്‍ ആഭ്യന്തര പാചകവാതക വില 72 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഇത് മൂന്ന് സ്ഥാപനങ്ങള്‍ക്കും കാര്യമായ നഷ്ടത്തിലേക്ക് നയിച്ചു. ഈ നഷ്ടങ്ങള്‍ക്കിടയിലും മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യത്ത് അവശ്യ പാചക ഇന്ധനത്തിന്റെ തുടര്‍ച്ചയായ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനാല്‍ ഈ നഷ്ടം നികത്തുന്നതിനാണ് ഒറ്റത്തവണ ഗ്രാന്റ് നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.