8 Oct 2022 10:00 PM GMT
Summary
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ കണക്കനുസരിച്ച് യുകെയിലെ ദേശീയ കടം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, രണ്ടു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ടേക്കും. പൊതുമേഖലയിലെ വേതനം ഈ വര്‍ഷം അഞ്ചു ശതമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇത് നിലവിലെ പണപ്പെരുപ്പ നിരക്കിന്റെ പകുതിയോളം വരും. കടമെടുപ്പ് വര്‍ധിപ്പിക്കാതെ ഇതിനായി പണം കണ്ടെത്താന്‍, ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ അഞ്ച് ബില്യണ്‍ പൗണ്ട് (5.6 ബില്യണ്‍ ഡോളര്‍) കണ്ടെത്തേണ്ടതുണ്ടെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള നികുതി […]
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ കണക്കനുസരിച്ച് യുകെയിലെ ദേശീയ കടം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, രണ്ടു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ടേക്കും. പൊതുമേഖലയിലെ വേതനം ഈ വര്‍ഷം അഞ്ചു ശതമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇത് നിലവിലെ പണപ്പെരുപ്പ നിരക്കിന്റെ പകുതിയോളം വരും. കടമെടുപ്പ് വര്‍ധിപ്പിക്കാതെ ഇതിനായി പണം കണ്ടെത്താന്‍, ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ അഞ്ച് ബില്യണ്‍ പൗണ്ട് (5.6 ബില്യണ്‍ ഡോളര്‍) കണ്ടെത്തേണ്ടതുണ്ടെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ഏതെങ്കിലും തരത്തിലുള്ള നികുതി വെട്ടിക്കുറയ്ക്കല്‍ വരുത്താതെയാണ് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെഗ് സമ്പദ്വ്യവസ്ഥയെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ മാസം ക്വാര്‍ട്ടെഗ് 45 ബില്യണ്‍ പൗണ്ടിന്റെ നികുതി ഉത്തേജനം പ്രഖ്യാപിച്ചിരുന്നു. ഇത് കടം വാങ്ങുന്നത് നിയന്ത്രണ വിധേയമാകില്ലെന്ന ആശങ്കയില്‍ വിപണികളെ തളര്‍ച്ചയിലേക്ക് നയിക്കുകയാണുണ്ടായത്. നവംബര്‍ 23 ന് ബജറ്റ് റെസ്പോണ്‍സിബിലിറ്റി ഓഫീസിന്റെ പ്രവചനത്തോടുകൂടി ഒരു പൂര്‍ണ സാമ്പത്തിക പദ്ധതി അവതരിപ്പിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഇതില്‍ സര്‍ക്കാര്‍ പോളിസികളും, സാമ്പത്തിക കാഴ്ച്ചപ്പാടിലെ മാറ്റങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് പറയുന്നത്. ട്രഷറിക്ക് വേണമെങ്കില്‍ ഈ തീയ്യതി മുന്നോട്ട് നീട്ടിവെയ്ക്കാനനുവാദമുണ്ട്. ഈ വര്‍ഷം ഏകദേശം 100,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് മൊത്തത്തിലുള്ള വേതന ബില്ലില്‍ മാറ്റമില്ലെന്ന് ഉറപ്പാക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ തസ്തികകള്‍ കുറയ്ക്കുന്നത് ഒഴിവാക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സ്റ്റഡീസ് പറഞ്ഞു. 2023-ല്‍ ശമ്പളം വര്‍ധിക്കുകയാണെങ്കില്‍, ബില്ല് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു 100,000 ജോലികള്‍ വെട്ടിക്കുറയ്ക്കേണ്ടതുണ്ട്.