8 Oct 2022 3:33 AM
Summary
മുംബൈ: വേള്‍ഡ് സ്പൈസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് മുംബൈയില്‍ സമാപിച്ചു. 100 കര്‍ഷകര്‍ ഉള്‍പ്പെടെ 300 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. GIZ, ഐഡിഎച്ച് എന്നിവരുമായി ചേര്‍ന്ന് വേള്‍ഡ് സ്പൈസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ആദ്യത്തെ കോണ്‍ഫെറെന്‍സാണ് ഇത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്തെ സുഗന്ധ വ്യഞ്ജന വ്യവസായത്തിന്റെ കയറ്റുമതി 4 ബില്യണ്‍ യുഎസ് ഡോളറായെന്നു സുഗന്ധവ്യഞ്ജന ബോര്‍ഡിന്റെ സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു. കയറ്റുമതി വഴിയുള്ള വരുമാനം 35 വര്‍ഷത്തിനിടെ 100 മടങ്ങ് […]
മുംബൈ: വേള്‍ഡ് സ്പൈസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് മുംബൈയില്‍ സമാപിച്ചു. 100 കര്‍ഷകര്‍ ഉള്‍പ്പെടെ 300 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. GIZ, ഐഡിഎച്ച് എന്നിവരുമായി ചേര്‍ന്ന് വേള്‍ഡ് സ്പൈസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ആദ്യത്തെ കോണ്‍ഫെറെന്‍സാണ് ഇത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്തെ സുഗന്ധ വ്യഞ്ജന വ്യവസായത്തിന്റെ കയറ്റുമതി 4 ബില്യണ്‍ യുഎസ് ഡോളറായെന്നു സുഗന്ധവ്യഞ്ജന ബോര്‍ഡിന്റെ സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു. കയറ്റുമതി വഴിയുള്ള വരുമാനം 35 വര്‍ഷത്തിനിടെ 100 മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കാര്‍ഷിക കയറ്റുമതിയുടെ 15 ശതമാനവും, ഹോര്‍ട്ടികള്‍ച്ചര്‍ കയറ്റുമതിയുടെ 40 ശതമാനവും സംഭാവന ചെയുന്നത് സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിയാണ്. രാജ്യത്തെ സുഗന്ധ വ്യഞ്ജനങ്ങളുടെ മൊത്ത ഉത്പാദനത്തിന്റെ 15 ശതമാനം മാത്രമാണ് കയറ്റുമതി ചെയുന്നത്. 85 ശതമാനവും ആഭ്യന്തര വിപണിയിലാണ് ഉപയോഗിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ ഉറപ്പാകുന്നതിനു ഇന്ത്യന്‍ കര്‍ഷകരും വിതരണ ശൃംഖലയിലെ മറ്റു പങ്കാളികളും എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് കോണ്‍ഫറന്‍സിലെ മുഖ്യ ചര്‍ച്ചാ വിഷയമായി. ആഭ്യന്തര- അന്താരാഷ്ട്ര വിപണികളിലെ സുഗന്ധ വ്യഞ്ജന വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു.