image

8 Oct 2022 12:11 AM GMT

Banking

രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍

MyFin Desk

രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍
X

Summary

ഡെല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം സെപ്റ്റംബര്‍ 30 നു അവസാനിച്ച ആഴ്ചയില്‍ 4.85 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു 532.66 ബില്യണ്‍ ഡോളറായി. ഇതോടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലൈ 2020 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. തുടര്‍ച്ചയായ ഒമ്പതാം ആഴ്ചയാണ് ഇടിവ് രേഖപ്പെടുത്തുന്നത്. കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളുടെ (എഫ്‌സിഎ) ഇടിവാണ് ഇതിനു കാരണം. എഫ്‌സിഎ ഇതേ കാലയളവില്‍ 4.41 ബില്യണ്‍ ഡോളര്‍ കുറഞ്ഞു 472.81 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ […]


ഡെല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം സെപ്റ്റംബര്‍ 30 നു അവസാനിച്ച ആഴ്ചയില്‍ 4.85 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു 532.66 ബില്യണ്‍ ഡോളറായി. ഇതോടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലൈ 2020 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. തുടര്‍ച്ചയായ ഒമ്പതാം ആഴ്ചയാണ് ഇടിവ് രേഖപ്പെടുത്തുന്നത്.

കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളുടെ (എഫ്‌സിഎ) ഇടിവാണ് ഇതിനു കാരണം. എഫ്‌സിഎ ഇതേ കാലയളവില്‍ 4.41 ബില്യണ്‍ ഡോളര്‍ കുറഞ്ഞു 472.81 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ ശേഖരം 281 മില്യണ്‍ ഡോളര്‍ കുറഞ്ഞു 37.61 ബില്യണ്‍ ഡോളറായി.

ഏപ്രില്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ 67 ശതമാനം ഇടിവാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തിലുണ്ടായതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ഏതാനും ദിവസം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 2 ലെ കണക്കനുസരിച്ച് 606.475 ബില്യണ്‍ ഡോളറായിരുന്ന വിദേശനാണ്യ കരുതല്‍ ശേഖരം സെപ്റ്റംബര്‍ 23 ആയപ്പോഴേയ്ക്കും 537.5 ബില്യണ്‍ ഡോളറായി കുറഞ്ഞു.

തുടര്‍ച്ചയായ എട്ടാമത്തെ ആഴ്ചയാണ് കരുതല്‍ ധനത്തില്‍ ഇടിവുണ്ടാകുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെ, യുഎസ് ഡോളറിന്റെ മൂല്യത്തില്‍ 14.5 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. ഇത് രൂപയുള്‍പ്പടെ ആഗോള കറന്‍സികളെ ബാധിച്ചിരുന്നു.

ഈ മാസം 16ന് അവസാനിച്ച വാരം ഇത് 5.22 ബില്യണ്‍ യുഎസ് ഡോളര്‍ താഴ്ന്ന് 545.652 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. 2020 ഒക്ടോബര്‍ 2 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.