image

8 Oct 2022 5:48 AM

News

ഡെല്‍ഹിയില്‍ സിഎന്‍ജി, പിഎന്‍ജി വില 3 രൂപ ഉയര്‍ത്തി

MyFin Desk

ഡെല്‍ഹിയില്‍ സിഎന്‍ജി, പിഎന്‍ജി വില 3 രൂപ ഉയര്‍ത്തി
X

Summary

ഡെല്‍ഹി: ഡല്‍ഹിയില്‍ സിഎന്‍ജിയുടെയും, പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെയും വില കിലോ ഗ്രാമിന് മൂന്നു രൂപ ഉയര്‍ത്തി. ഇന്‍പുട്ട് നാച്ചുറല്‍ ഗ്യാസിന്റെ വില ഉയര്‍ന്നതാണ് ഇതിനു കാരണം. സിഎന്‍ജിയുടെ വില നാലു മാസത്തിനിടെ ആദ്യമായാണ് ഉയര്‍ത്തുന്നത്. പാചക വാതകത്തിന്റെ വില രണ്ടു മാസത്തിനിടെ ആദ്യമായും. ഇതോടെ ഒരു കിലോ സിഎന്‍ജിയുടെ വില 78.61 രൂപയായതായി ഡല്‍ഹിയിലെ സിഎന്‍ജി വിതരണക്കാരായ ഇന്ദ്രപ്രസ്ഥ ഗ്യാസിന്റെ (ഐജിഎല്‍) വെബ്സൈറ്റില്‍ പറയുന്നു. മാര്‍ച്ച് ഏഴിന് ശേഷം ഇത് 14-ാമത്തെ വില വര്‍ധനവാണിത്. […]


ഡെല്‍ഹി: ഡല്‍ഹിയില്‍ സിഎന്‍ജിയുടെയും, പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെയും വില കിലോ ഗ്രാമിന് മൂന്നു രൂപ ഉയര്‍ത്തി. ഇന്‍പുട്ട് നാച്ചുറല്‍ ഗ്യാസിന്റെ വില ഉയര്‍ന്നതാണ് ഇതിനു കാരണം. സിഎന്‍ജിയുടെ വില നാലു മാസത്തിനിടെ ആദ്യമായാണ് ഉയര്‍ത്തുന്നത്. പാചക വാതകത്തിന്റെ വില രണ്ടു മാസത്തിനിടെ ആദ്യമായും.

ഇതോടെ ഒരു കിലോ സിഎന്‍ജിയുടെ വില 78.61 രൂപയായതായി ഡല്‍ഹിയിലെ സിഎന്‍ജി വിതരണക്കാരായ ഇന്ദ്രപ്രസ്ഥ ഗ്യാസിന്റെ (ഐജിഎല്‍) വെബ്സൈറ്റില്‍ പറയുന്നു. മാര്‍ച്ച് ഏഴിന് ശേഷം ഇത് 14-ാമത്തെ വില വര്‍ധനവാണിത്. മെയ് 21 നാണ് അവസാനമായി നിരക്ക് കിലോയ്ക്ക് രണ്ടു രൂപ വര്‍ദ്ധിപ്പിച്ചത്. മൊത്തത്തില്‍, ഈ കാലയളവില്‍ സിഎന്‍ജി വില കിലോയ്ക്ക് 22.60 രൂപ വര്‍ദ്ധിച്ചു.

2021 ഏപ്രില്‍ മുതല്‍, സിഎന്‍ജി വില കിലോഗ്രാമിന് 35.21 രൂപ അഥവാ 80 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. അതേസമയം, അടുക്കളകളിലേക്ക് പൈപ്പ് വഴി എത്തുന്ന പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) ഗ്യാസ് നിരക്ക് ഡല്‍ഹിയില്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിന് 50.59 രൂപയില്‍ നിന്ന് 53.59 രൂപയായി വര്‍ധിപ്പിച്ചതായി ഐജിഎല്‍ പറയുന്നു.

2021 ഓഗസ്റ്റ് മുതല്‍ പിഎന്‍ജി നിരക്കുകളിലെ പത്താമത്തെ വര്‍ധനയാണിത്. നായിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, രാജസ്ഥാനിലെ അജ്മീര്‍ തുടങ്ങിയ മറ്റ് നഗരങ്ങളിലും സിഎന്‍ജി, പിഎന്‍ജി നിരക്കുകള്‍ വര്‍ധിപ്പിച്ചതായി ഐജിഎല്‍ അറിയിച്ചു.

ഒക്ടോബര്‍ ഒന്നു മുതല്‍ പ്രകൃതി വാതക വില 40 ശതമാനം വര്‍ധിപ്പിച്ച് ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 8.57 ഡോളര്‍ എന്ന റെക്കോര്‍ഡ് നിരക്കിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വില വര്‍ധനവ്. മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും സിറ്റി ഗ്യാസ് ഓപ്പറേറ്ററായ മഹാനഗര്‍ ഗ്യാസ് (എംജിഎല്‍) ഈ ആഴ്ച്ച ആദ്യം സിഎന്‍ജി വില കിലോയ്ക്ക് ആറ് രൂപ വര്‍ധിപ്പിച്ച് 86 രൂപയായും, പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസിന്റെ വില 52.50 രൂപയായും വര്‍ധിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചിരുന്നു.