image

7 Oct 2022 9:53 AM IST

Banking

കെനാഫ്രിക് ബിസ്‌കറ്റിന്റെ 51% ഓഹരികള്‍ ഏറ്റെടുത്ത് ബ്രിട്ടാനിയ

MyFin Desk

കെനാഫ്രിക് ബിസ്‌കറ്റിന്റെ 51% ഓഹരികള്‍ ഏറ്റെടുത്ത് ബ്രിട്ടാനിയ
X

Summary

ഡെല്‍ഹി: പ്രമുഖ ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് കെനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെനാഫ്രിക് ബിസ്‌കറ്റ്സിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ഇത് കമ്പനിയുടെ നിര്‍മാണ, വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ വിപണികളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് സഹായിക്കും. ബ്രിട്ടാനിയയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ ബ്രിട്ടാനിയ ആന്‍ഡ് അസോസിയേറ്റ്സ് (ദുബായ്) ആണ് 9.2 കോടി രൂപയ്ക്ക് (13.87 കെനിയന്‍ ഷില്ലിംഗ്) കെനാഫ്രിക് ബിസ്‌കറ്റിന്റെ ഓഹരികള്‍ ഏറ്റെടുത്തത്. ഏറ്റെടുക്കലിന്റെ ലക്ഷ്യം കെനിയ, ആഫ്രിക്ക എന്നീ വിപണികളിലേക്കു കൂടി ഉത്പാദനവും, വിതരണവും […]


ഡെല്‍ഹി: പ്രമുഖ ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് കെനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെനാഫ്രിക് ബിസ്‌കറ്റ്സിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ഇത് കമ്പനിയുടെ നിര്‍മാണ, വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ വിപണികളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് സഹായിക്കും.

ബ്രിട്ടാനിയയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ ബ്രിട്ടാനിയ ആന്‍ഡ് അസോസിയേറ്റ്സ് (ദുബായ്) ആണ് 9.2 കോടി രൂപയ്ക്ക് (13.87 കെനിയന്‍ ഷില്ലിംഗ്) കെനാഫ്രിക് ബിസ്‌കറ്റിന്റെ ഓഹരികള്‍ ഏറ്റെടുത്തത്. ഏറ്റെടുക്കലിന്റെ ലക്ഷ്യം കെനിയ, ആഫ്രിക്ക എന്നീ വിപണികളിലേക്കു കൂടി ഉത്പാദനവും, വിതരണവും വ്യാപിപ്പിക്കാനാണെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി.

ഗുഡ് ഡേ, ടൈഗര്‍, ന്യൂട്രിചോയിസ്, മില്‍ക്ക്ബിക്കീസ്, മാരി ഗോള്‍ഡ് എന്നിവയെല്ലാം ബ്രിട്ടാനിയയുടെ ബിസ്‌കറ്റ് ബ്രാന്‍ഡുകളാണ്. ഒക്ടോബര്‍ മൂന്നിന് ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ കെനാഫ്രിക് ബിസ്‌കറ്റ് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായി മാറി.

കെനാഫ്രിക്കിലെ അവശേഷിക്കുന്ന 49 ശതമാനം ഓഹരികള്‍ കെനിയ ആസ്ഥാനമായുള്ള കെനാഫ്രിക് ഗ്രൂപ്പിന്റെ കൈവശമായിരിക്കും. അതോടൊപ്പം ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് കെനിയയില്‍ ബ്രിട്ടാനിയ (Britania) എന്ന ട്രേഡ്മാര്‍ക്ക് ഉപയോഗിച്ചിരുന്ന നിക്ഷേപ കമ്പനിയായ കാറ്റലിസ്റ്റ് ബ്രിട്ടാനിയ ബ്രാന്‍ഡിനെയും പൂര്‍ണമായും ഏറ്റെടുത്തു.

കെനിയയിലെ ബ്രിട്ടാനിയ എന്നത് ബ്രിട്ടാനിയ (Britannia) ഇന്‍ഡസ്ട്രീസിന്റേതിനു സമാനമല്ലാത്തതിനാലാണ് ഈ എറ്റെടുക്കല്‍ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
അറുപത് രാജ്യങ്ങളിലായി സാന്നിധ്യമുള്ള ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ 2022 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 13,371.62 കോടി രൂപയായിരുന്നു.

യുഎഇയിലും, ഒമാനിലും പ്രാദേശിക നിര്‍മാണമുള്ള കമ്പനിക്ക് മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുണ്ട്. വിപണി പങ്കാളിത്തത്തില്‍ മുന്നിലുള്ള നേപ്പാളിലും നിര്‍മാണ യൂണിറ്റിനായി നിക്ഷേപം നടത്താനൊരുങ്ങുകയാണ് കമ്പനി.