3 Oct 2022 5:03 AM
Summary
കൊട്ടക് മഹിന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് വര്‍ധന വരുത്തിയിട്ടുള്ളത്.
കൊട്ടക് മഹിന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് വര്‍ധന വരുത്തിയിട്ടുള്ളത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനം മുതല്‍ 6.2 ശതമാനം വരെയാണ് നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 3 ശതമാനം മുതല്‍ 6.7 ശതമാനം വരെയാകും.
365 ദിവസം മുതല്‍ 389 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 5.75 ശതമാനത്തില്‍ നിന്നും 6 ശതമാനമായി. 390 ദിവസം മുതല്‍ 23 മാസത്തിനുള്ളിലുള്ള നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനമായി. 23 മാസം മുതല്‍ മൂന്നു വര്‍ഷത്തിന് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.2 ശതമാനമായി ഉയര്‍ന്നു. മൂന്നു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനമായി.