27 Sep 2022 3:34 AM GMT
Summary
ഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 2016-ല്‍ ആരംഭിച്ച ഫണ്ട് ഓഫ് ഫണ്ട്സ് ഈ വര്‍ഷം സെപ്റ്റംബര്‍ 24 വരെ 88 ഇതര നിക്ഷേപ ഫണ്ടുകളിലേക്ക് (എഐഎഫ്) 7,385 കോടി രൂപനിക്ഷേപിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം. ഈ എഐഎഫുകള്‍ 720 സ്റ്റാര്‍ട്ടപ്പുകളിലായി 11,206 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ആഭ്യന്തര മൂലധനം സമാഹരിക്കുന്നതില്‍ ഫണ്ട് ഓഫ് ഫണ്ട്സ് (എഫ്എഫ്എസ്) സംരംഭം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 10,000 കോടി രൂപയുടെ നിധിയാണ് എഫ്എഫ്എസ് പ്രഖ്യാപിച്ചത്. സെബി-രജിസ്റ്റേര്‍ഡ് ഇതര നിക്ഷേപ […]
ഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 2016-ല്‍ ആരംഭിച്ച ഫണ്ട് ഓഫ് ഫണ്ട്സ് ഈ വര്‍ഷം സെപ്റ്റംബര്‍ 24 വരെ 88 ഇതര നിക്ഷേപ ഫണ്ടുകളിലേക്ക് (എഐഎഫ്) 7,385 കോടി രൂപനിക്ഷേപിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം. ഈ എഐഎഫുകള്‍ 720 സ്റ്റാര്‍ട്ടപ്പുകളിലായി 11,206 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ആഭ്യന്തര മൂലധനം സമാഹരിക്കുന്നതില്‍ ഫണ്ട് ഓഫ് ഫണ്ട്സ് (എഫ്എഫ്എസ്) സംരംഭം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
10,000 കോടി രൂപയുടെ നിധിയാണ് എഫ്എഫ്എസ് പ്രഖ്യാപിച്ചത്. സെബി-രജിസ്റ്റേര്‍ഡ് ഇതര നിക്ഷേപ ഫണ്ടുകള്‍ക്ക് ഫണ്ട് ഓഫ് ഫണ്ട്സ് പിന്തുണ നല്‍കുന്നു. മൊത്തത്തില്‍ ഫണ്ട് ഓഫ് ഫണ്ടസ് പിന്തുണയ്ക്കുന്ന ഇതര നിക്ഷേപ ഫണ്ടുകള്‍ക്ക് 48,000 കോടി രൂപയിലധികം രൂപയുടെ നിധി ഉണ്ട്.
ഫണ്ട് ഓഫ് ഫണ്ടസ് പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് നിക്ഷേപ സ്ഥാപനങ്ങളുടെ പ്രമുഖ എഐഎഫുകളില്‍ ചിരാറ്റെ വെഞ്ചേഴ്‌സ്, ഇന്ത്യ ക്വോഷ്യന്റ്, ബ്ലൂം വെഞ്ച്വേഴ്‌സ്, ഐവി ക്യാപ്, വാട്ടര്‍ബ്രിഡ്ജ്, ഓമ്‌നിവോര്‍, ആവിഷ്‌കാര്‍, ജെഎം ഫിനാന്‍ഷ്യല്‍, ഫയര്‍സൈഡ് വെഞ്ചേഴ്‌സ് എന്നിവ ഉള്‍പ്പെടുന്നു. ഫണ്ട് ഓഫ് ഫണ്ട്സിനു കീഴിലുള്ള തുക വര്‍ഷങ്ങളായി ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കൂടാതെ സ്‌കീം ആരംഭിച്ചതിന് ശേഷം 21 ശതമാനത്തിലധികം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.