27 Sep 2022 1:56 AM GMT
Summary
കൊല്‍ക്കത്ത: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റ പാതയിലാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വര്‍. അന്താരാഷ്ട്ര പ്രശ്നങ്ങള്‍ കാരണം വിദേശ നിക്ഷേപകര്‍ ജാഗ്രതയിലാണെന്നും അദേഹം പറഞ്ഞു. കാര്‍ഷിക-നിര്‍മാണ- ഉത്പാദന മേഖലകള്‍ മുന്നോട്ടാണ്. സ്വകാര്യ മൂലധന സ്വരൂപിക്കല്‍ നടക്കുന്നുണ്ടെന്നും, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ഒഴുക്ക് സ്ഥിരമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അഗോള സാഹചര്യങ്ങള്‍ പ്രതികൂലമാകുന്നത് വിദേശ നിക്ഷേപകരെ ബാധിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ശക്തമായ ബാങ്കിംഗ് മേഖലയുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധി മൂലം […]
കൊല്‍ക്കത്ത: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റ പാതയിലാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വര്‍. അന്താരാഷ്ട്ര പ്രശ്നങ്ങള്‍ കാരണം വിദേശ നിക്ഷേപകര്‍ ജാഗ്രതയിലാണെന്നും അദേഹം പറഞ്ഞു. കാര്‍ഷിക-നിര്‍മാണ- ഉത്പാദന മേഖലകള്‍ മുന്നോട്ടാണ്.
സ്വകാര്യ മൂലധന സ്വരൂപിക്കല്‍ നടക്കുന്നുണ്ടെന്നും, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ഒഴുക്ക് സ്ഥിരമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അഗോള സാഹചര്യങ്ങള്‍ പ്രതികൂലമാകുന്നത് വിദേശ നിക്ഷേപകരെ ബാധിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന് ശക്തമായ ബാങ്കിംഗ് മേഖലയുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധി മൂലം ഉയര്‍ന്ന നിഷ്‌ക്രിയാസ്തി ഉണ്ടായിരുന്ന ബാങ്കിംഗ് സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡും (ഐബിസി) വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയിലെ പണപ്പെരുപ്പം ഇപ്പോള്‍ 7 ശതമാനത്തിലാണ്. എന്നാല്‍ ഈ നിരക്കിനെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ് ' വി അനന്ത നാഗേശ്വര്‍ പറഞ്ഞു.