19 Sep 2022 4:05 AM GMT
Summary
ഡെല്‍ഹി: രാജ്യത്ത് ആവശ്യത്തിന് ഗോതമ്പ് സ്റ്റോക്കുണ്ടെന്നും ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാന്‍ ആവശ്യമെങ്കില്‍ പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. വ്യാപാരികള്‍ ഗോതമ്പ് സ്റ്റോക്ക് വിവരങ്ങള്‍ വെളിപ്പെടുത്തുക, ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിന് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ കേന്ദ്രം പരിഗണിച്ചേക്കും. രാജ്യത്ത് ഗോതമ്പിന്റെ പ്രശ്നമൊന്നുമില്ലെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഫ്സിഐയുടെ ഗോഡൗണുകളില്‍ കേന്ദ്രത്തിന് 24 ദശലക്ഷം ടണ്‍ ഗോതമ്പുണ്ടെന്നും ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞു. ഊഹക്കച്ചവടത്തിലൂടെയാണ് ഗോതമ്പ് വില വര്‍ധിച്ചതെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. 2021-22 വിള വര്‍ഷത്തിലെ (ജൂലൈ-ജൂണ്‍) […]
ഡെല്‍ഹി: രാജ്യത്ത് ആവശ്യത്തിന് ഗോതമ്പ് സ്റ്റോക്കുണ്ടെന്നും ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാന്‍ ആവശ്യമെങ്കില്‍ പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. വ്യാപാരികള്‍ ഗോതമ്പ് സ്റ്റോക്ക് വിവരങ്ങള്‍ വെളിപ്പെടുത്തുക, ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിന് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ കേന്ദ്രം പരിഗണിച്ചേക്കും. രാജ്യത്ത് ഗോതമ്പിന്റെ പ്രശ്നമൊന്നുമില്ലെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഫ്സിഐയുടെ ഗോഡൗണുകളില്‍ കേന്ദ്രത്തിന് 24 ദശലക്ഷം ടണ്‍ ഗോതമ്പുണ്ടെന്നും ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞു.
ഊഹക്കച്ചവടത്തിലൂടെയാണ് ഗോതമ്പ് വില വര്‍ധിച്ചതെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. 2021-22 വിള വര്‍ഷത്തിലെ (ജൂലൈ-ജൂണ്‍) റാബി സീസണില്‍ സര്‍ക്കാരിന്റെ ഗോതമ്പ് ഉത്പാദന പ്രവചനം ഏകദേശം 105 ദശലക്ഷം ടണ്ണായിരിക്കുമെന്നും വ്യാപാര കണക്കുകള്‍ 95-98 ദശലക്ഷം ടണ്ണാണെന്നും പാണ്ഡെ പറഞ്ഞു. ആഭ്യന്തര ഡിമാന്‍ഡ് നിറവേറ്റാന്‍ ഉത്പാദനം പര്യാപ്തമാണെന്ന് പാണ്ഡെ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 4.5 ദശലക്ഷം ടണ്‍ ഗോതമ്പാണ് രാജ്യം കയറ്റുമതി ചെയ്തത്. അതില്‍ 2.1 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി നിരോധനം മെയ് 13 ന് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് കയറ്റുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.2 ദശലക്ഷം ടണ്‍ ഗോതമ്പാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
വരുന്ന റാബി (ശീതകാല വിത്ത്) സീസണില്‍ ഗോതമ്പ് ഉത്പാദനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പഞ്ചാബ്, ഹരിയാന തുടങ്ങിയ ചില സംസ്ഥാനങ്ങളിലെ ഉഷ്ണതരംഗങ്ങള്‍ മൂലം ഇന്ത്യയുടെ ഗോതമ്പ് ഉത്പാദനം മുന്‍വര്‍ഷത്തെ 109.6 ദശലക്ഷം ടണ്ണില്‍ നിന്ന് 2021-22 വിളവര്‍ഷത്തില്‍ 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഗോതമ്പ് സംഭരണം 2022-23 വിപണന വര്‍ഷത്തില്‍ (ഏപ്രില്‍-മാര്‍ച്ച്) മുന്‍വര്‍ഷത്തെ 43 ദശലക്ഷം ടണ്ണില്‍ നിന്ന് 19 ദശലക്ഷം ടണ്ണായി കുത്തനെ ഇടിഞ്ഞു.