18 Sep 2022 12:17 AM GMT
Summary
2022 മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രധാന പോളിസി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത് മുതല്‍, പല ബാങ്കുകളും എന്‍ബിഎഫ്സികളും അവരുടെ വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 2022 സെപ്റ്റംബര്‍ 15 വരെയുള്ള ഏറ്റവും പുതിയ എസ്ബിഐ ഭവനവായ്പ പലിശ നിരക്കുകള്‍ ഏതെല്ലാമാണെന്ന് നോക്കാം. സെപ്റ്റംബറിലെ ഭവന വായ്പകളുടെ കുറഞ്ഞ പലിശ നിരക്ക് എസ്ബിഐ ഇതുവരെ പരിഷ്‌കരിച്ചിട്ടില്ല. 2022 ഓഗസ്റ്റ് 15 മുതല്‍ എസ്ബിഐ വെബ്സൈറ്റ് പ്രകാരം ബാങ്കിന്റെ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് വായ്പ […]
2022 മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രധാന പോളിസി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത് മുതല്‍, പല ബാങ്കുകളും എന്‍ബിഎഫ്സികളും അവരുടെ വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 2022 സെപ്റ്റംബര്‍ 15 വരെയുള്ള ഏറ്റവും പുതിയ എസ്ബിഐ ഭവനവായ്പ പലിശ നിരക്കുകള്‍ ഏതെല്ലാമാണെന്ന് നോക്കാം. സെപ്റ്റംബറിലെ ഭവന വായ്പകളുടെ കുറഞ്ഞ പലിശ നിരക്ക് എസ്ബിഐ ഇതുവരെ പരിഷ്‌കരിച്ചിട്ടില്ല. 2022 ഓഗസ്റ്റ് 15 മുതല്‍ എസ്ബിഐ വെബ്സൈറ്റ് പ്രകാരം ബാങ്കിന്റെ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് വായ്പ നിരക്ക് 8.05 ശതമാനമാണ്. റിപ്പോ ലിങ്ക്ഡ് വായ്പ നിരക്ക് 7.65 ശതമാനമാണ്.
എന്നിരുന്നാലും ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് റിസ്‌ക് പ്രീമിയം ഈടാക്കും.ക്രെഡിറ്റ് സ്‌കോര്‍ 800 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള അപേക്ഷകര്‍ക്ക് സാധാരണ ഭവനവായ്പകളുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.05 ശതമാനമാണ്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിനാണ് റിസ്‌ക് കൂടുന്നത്. 750 മുതല്‍ 799 വരെയുള്ള ക്രെഡിറ്റ് സ്‌കോറിന് 10 ബേസിസ് പോയിൻറ് അധികം നൽകേണ്ടി വരും. അതായത് നിരക്ക് 8.15 ശതമാനം. വനിതകൾക്ക് 0.05 ശതമാനം പലിശ ഇളവ് ലഭിക്കും.
2022 സെപ്റ്റംബര്‍ 15-ന് എസ്ബിഐ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകളുടെ (എംസിഎല്‍ആര്‍) മാര്‍ജിനല്‍ കോസ്റ്റ് പരിഷ്‌കരിച്ചു. കൂടാതെ ബാങ്കുകളുടെ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് നിരക്ക് (ബിപിഎല്‍ആര്‍) 13.45 ശതമാനമായി ഉയര്‍ത്തി. എസ്ബിഐയുടെ അടിസ്ഥാന നിരക്ക് 8.70 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
2022 സെപ്റ്റംബര്‍ 15-ന് ഇവയെല്ലാം പ്രാബല്യത്തില്‍ വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ പ്രോസസ്സിംഗ് ചെലവില്‍ 50-100 ശതമാനം കുറവ് പ്രഖ്യാപിച്ചു. ഇത് 2022 ഓഗസ്റ്റ് 1 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ ലഭ്യമാണ്. എസ്ബിഐ വെബ്സൈറ്റ് അനുസരിച്ച് റെസിഡന്‍ഷ്യല്‍, വീട് സംബന്ധമായ വായ്പകള്‍ക്കുള്ള അടിസ്ഥാന പ്രോസസ്സിംഗ് ചാര്‍ജിന്റെ 50 ശതമാനം ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.